റബ്ബി ഡോവ്‌ബേറിന്റെ പക്കൽ ഒരുവൻ വന്നു പറഞ്ഞു: എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട് . ഒരു പ്രത്യേക കാര്യം ചെയ്യണം അല്ലെങ്കിൽ ചെയ്യരുത് എന്ന് ദൈവം പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്. ദൈവം കല്പിക്കുന്നത് ചെയ്യാനും വിലക്കുന്നതിൽ നിന്നും മാറിനിൽക്കാനും ഞാൻ തയ്യാറാണ്. എന്നെ സംബന്ധിച്ച് പ്രയാസമുള്ള കാര്യം ഹൃദയത്തെ നിയന്ത്രിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള തോറയിലെ നിലപാടുകളെക്കുറിച്ചാണ് . അതായത് നമ്മുടെ മനസ്സിൽ ഉണ്ടാക്കുന്ന ചില ചിന്തകളെക്കുറിച്ചാണ്. ഒരു മനുഷ്യന് ഇത്തരം ചിന്തകളെ, വികാരങ്ങളെ നിയന്ത്രിക്കാൻ പറ്റുമോ ?
റബ്ബി ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. പക്ഷേ , ഒരു നിർദേശം കൊടുത്തു. എന്റെ ശിഷ്യനായ റബ്ബി സേവിനെ പോയി കാണുക . അദ്ദേഹത്തിനുമാത്രമേ താങ്കളുടെ ഈ ചോദ്യത്തിന് ഉത്തരം നൽകാനാകൂ .ക്ലേശകരമായ യാത്ര ഇതിനുവേണ്ടി റഷ്യയിലേക്ക് നടത്തി, അവിടെ ഈ റബ്ബിയുടെ മുറിയിൽ മാത്രമേ പ്രകാശമുള്ളൂ . റബ്ബി പുസ്തകത്തിന്റെ മീതെ കമിഴ്ന്നു കിടക്കുന്നത് പുറത്തു നിന്ന്, ജനാലയിലൂടെ കണ്ടു. വാതിൽക്കൽ മുട്ടി. മറുപടി കിട്ടിയില്ല. നല്ല തണുപ്പ് . പക്ഷെ, ഉത്തരം കിട്ടുന്നില്ല. കുറേക്കഴിഞ്ഞു റബ്ബി വാതിൽ തുറന്നു. സ്വാഗതം ചെയ്തു. ചായ സൽക്കാരത്തിനിടയിൽ റബ്ബി ഡോവ്‌ബേറിന്റെ വിശേഷങ്ങൾ പങ്കുവച്ചു. റബ്ബി സേവ് വളരെ ശ്രദ്ധയോടെ വിരുന്നുകാരനെ സൽക്കരിച്ചു. പല ദിവസങ്ങൾ കഴിഞ്ഞപ്പോൾ സന്ദർശനത്തിന്റെ ഉദ്ദേശം പറഞ്ഞു.
ചോദ്യം കേട്ടിട്ട് റബ്ബി സേവ് ചോദിച്ചു: ഒരു മനുഷ്യൻ അവന്റെ വീടിന്റെ ഉടമയായിരിക്കുന്നതിനേക്കാൾ ചെറുതായ കാര്യമാണോ അവന്റെ ഹൃദയ വിചാരങ്ങളുടെയും ഉടമയായിരിക്കണം എന്നത്. വീണ്ടും റബ്ബി പറഞ്ഞു: എന്റെ വീട്ടിൽ ആരെ കയറ്റണം അല്ലെങ്കിൽ കയറ്റരുത് എന്ന് തീരുമാനിക്കുന്നത് ഞാനാണ്. എന്റെ ഹൃദയത്തിന്റെ ഉടമയും ഞാനാണ്. എനിക്ക് താത്പര്യമില്ലാത്തവരെ ഈ രണ്ടിടത്തും ഞാൻ പ്രവേശിപ്പിക്കുകയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.