കാറില്‍ മകളുളള കാര്യം അച്ഛനറിഞ്ഞില്ല; നാല് വയസുകാരിക്ക് ദാരുണാന്ത്യം

കാറില്‍ മകളുളള കാര്യം അച്ഛനറിഞ്ഞില്ല; നാല് വയസുകാരിക്ക് ദാരുണാന്ത്യം

ദുബായ് : മണിക്കൂറുകളോളം കാറിനുളളില്‍ കുടുങ്ങിയ നാല് വയസുകാരിക്ക് ദാരുണാന്ത്യം. ഷോപ്പിങ്ങിന് പോയി തിരിച്ചുവന്ന പിതാവ് കാറിലുളള സാധനങ്ങള്‍ എടുത്തുവയ്ക്കാന്‍ തന്റെ നാല് മക്കളെയും വിളിച്ചു. ക്ഷീണമുണ്ടായിരുന്നതിനാല്‍ ഉടനെ തന്നെ പോയി കിടന്ന പിതാവ് രണ്ട് മണിക്കൂറിന് ശേഷമാണ് നാല് വയസുകാരിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് കാറില്‍ നോക്കിയപ്പോള്‍ ബോധരഹിതയായി കുഞ്ഞ് കിടക്കുന്നത് കണ്ടെത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികള്‍ പൂർത്തിയാക്കി. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്നും ഇത്തരം അപകടങ്ങളുടെ സാധ്യത എപ്പോഴും മുന്നില്‍ കാണണമെന്നും ദുബായ് പോലീസ് ക്രൈം വിഭാഗം മേധാവി കേണല്‍ മാക്കി സല്‍മാന്‍ അഹമ്മദ് പറഞ്ഞു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.