കൊല്‍ക്കത്ത: ബംഗാള്‍ പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബിജെപി മുഖ്യ ദേശീയ നേതാക്കളേയും പ്രമുഖ സെലിബ്രിറ്റികളേയും പ്രചാരണത്തിനിറക്കും. നരേന്ദ്ര മോദി ഇരുപതോളം റാലികളിലും, അമിത് ഷാ അമ്പതോളം റാലികളിലും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെലിബ്രിറ്റികളില്‍ പ്രമുഖന്‍ ബംഗാളികള്‍ സ്നേഹത്തോടെ ദാദ എന്ന് വിളിക്കുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയാണ്. മാര്‍ച്ച് ഏഴിന് ബംഗാളില്‍ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിയില്‍ ഗാംഗുലി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി സൗരവ് ഗാംഗുലി എത്തിയതു മുതല്‍ പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപിക്കു വേണ്ടി പ്രചാരണത്തിനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഈ വര്‍ഷമാദ്യം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
മാര്‍ച്ച് ഏഴിന് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിയില്‍ സൗരവ് ഗാംഗുലി പങ്കെടുക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മോഡിയുടെ റാലിയില്‍ വരണമോയെന്ന് തീരുമാനിക്കേണ്ടത് ഗാംഗുലിയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യം അനുവദിക്കുമെങ്കില്‍ തങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്നുമാണ് ബിജെപി വക്താവ് ഷാമിക് ഭട്ടാചാര്യ മറുപടി നല്‍കിയത്. എന്നാല്‍ ഇതേക്കുറിച്ച് ഗാംഗുലി പ്രതികരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.