വത്തിക്കാൻ സിറ്റി: 30 വർഷങ്ങൾക്ക് ശേഷം വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആദ്യമായി പുതുക്കി. ലളിതമായ മാറ്റങ്ങളിൽ വളരെ ആഘർഷണീയമായിട്ടാണ് വെബ്സൈറ്റ് പുതുക്കിയിരിക്കുന്നത്. മൾട്ടിമീഡിയ ഉള്ളടക്കവും മറ്റ് വത്തിക്കാൻ ഓഫീസുകളിലേക്കും ശുശ്രൂഷകളിലേക്കുമുള്ള ഓൺലൈൻ ലിങ്കുകളും പുതിയതായി ഉൾപ്പെടുത്തി.
ഹോം പേജിൽ ബാനറായി ഇളംനീല പശ്ചാത്തലത്തിൽ ലിയോ പതിനാലാമൻ മാർപാപ്പയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്‌ഡേറ്റ് ചെയ്‌ത വെബ്‌സൈറ്റ് വഴി പേപ്പൽ സദസുകൾക്കും ആരാധനാ ക്രങ്ങൾക്കും ടിക്കറ്റുകൾ എടുക്കുന്നതും എളുപ്പമാക്കുന്നു.
വത്തിക്കാൻ ഹോം പേജിന്റെ പഴയ പതിപ്പിൽ കാണപ്പെടുന്ന കാലഹരണപ്പെട്ട ഡ്രോപ്പ്ഡൗൺ മെനുകൾക്ക് പകരം ഒരു വലിയ ക്ലിക്ക് ചെയ്യാവുന്ന മജിസ്റ്റീരിയം ബട്ടൺ ഒരുക്കിയിരിട്ടുണ്ട്. അതിൽ പാപ്പയുടെ ആപ്ത വാക്യവും ചെറിയ ഐക്കണും ഉൾപ്പെടുന്നു.
ലിയോ പതിനാലാമൻ മാർപാപ്പയുമായും വത്തിക്കാനുമായും ബന്ധപ്പെട്ട ദൈനംദിന വാർത്തകളും കലണ്ടർ ഇവന്റുകളും അറബിക്, ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ലാറ്റിൻ, പോർച്ചുഗീസ്, സ്പാനിഷ് എന്നീ ഒമ്പത് ഭാഷകളിൽ അപ്‌ഡേറ്റ് ചെയ്‌ത ഹോംപേജിൽ ലഭ്യമാണ്.
ബൈബിൾ, കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം, കാനോൻ നിയമസംഹിതകൾ, എക്യുമെനിക്കൽ കൗൺസിലുകൾ, കത്തോലിക്കാ സാമൂഹിക പഠിപ്പിക്കൽ, കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരായ സഭയുടെ പ്രതികരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ എന്നിവ പുതിയ വെബ്സൈറ്റിന്റെ ഹോം പേജിൽ നിന്ന് ആക്‌സസ് ചെയ്യാൻ സാധിക്കും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.