ലൈംഗീകത ദൈവദാനമെന്ന മാർപ്പാപ്പയുടെ പരാമർശത്തെക്കുറിച്ചു ജോമോൾ ജോസഫ് നടത്തിയ അഭിപ്രായപ്രകടനത്തിനു മറുപടിയുമായി കത്തോലിക്കാ പെൺകുട്ടി.ലൈംഗീകത പാപമാണെന്നാണ് തന്നെ പഠിപ്പിച്ചതെന്നാണ് ജോമോൾ ജോസഫ് പറഞ്ഞത്. പ്ലസ് ടു വിദ്യാർത്ഥിനിയും യുവദീപ്തി എസ്എം വൈ എം പ്രവർത്തകയുമായ ലിറ്റിൽഫ്ളവർ ആണ് ജോമോളിന്റെ വാക്കുകൾ അടിസ്ഥാന രഹിതവും യുക്തിരഹിതവുമാണെന്നു മനോഹരമായി അവതരിപ്പിക്കുന്ന ഒരു റിയാക്ഷൻ വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.
ലൈംഗീകത എന്ന വിഷയത്തെക്കുറിച്ചു കത്തോലിക്കാ സഭ എത്രമാത്രം കൃത്യമായും മനോഹാരമായും ആണ് പഠിപ്പിക്കുന്നതെന്നു ലിറ്റിൽഫ്ളവർ തന്റെ വിഡിയോയിൽ അവതരിപ്പിക്കുന്നു. ഉത്തമ ലൈംഗീകത എന്താണെന്നും അത് ദൈവദാനമാണെന്നും പഠിപ്പിക്കുന്ന സഭാ പഠനങ്ങളുടെ തെളിവുകൾ ലുമെൻ ഫിദെയ് കത്തോലിക്ക മിനിസ്ട്രി പുറത്തിറക്കിയ വിഡിയോയിൽ ഉണ്ട്.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പഠനങ്ങളും ദൈവ വചനവും കോർത്തിണക്കി മനോഹരമായി അവതരിപ്പിക്കുന്ന വിഡിയോയിൽ സാമാന്യ ജീവിതത്തിൽ നിന്നുള്ള യുക്തി സഹമായ പല തെളിവുകളും ലിറ്റിൽഫ്‌ളവർ അവതരിപ്പിക്കുന്നു. ഇതെല്ലാം കേൾക്കുമ്പോൾ ജോമോൾ ജോസഫ് സൺഡേസ്കൂളിൽ പോയിട്ടില്ല എന്ന് മനസ്സിലായെന്നു ഒരാൾ കമന്റെഴുതിയിരിക്കുന്നു.
കത്തോലിക്കാ സഭ എന്താണെന്നു അറിയാതെയാണ് പലരും കത്തോലിക്കാ സഭയെക്കുറിച്ചു അഭിപ്രായം പറയുന്നതെന്നും എന്തായാലും സഭയെ വിമർശിക്കുന്നതിലൂടെ കൂടുതൽ ചെറുപ്പക്കാർ സഭാ പഠനങ്ങൾ ആഴമായി മനസിലാക്കാൻ തുടങ്ങിയിരിക്കുന്നതായി വിശ്വാസികൾ കരുതുന്നതായി കമന്റുകൾ കാണാം. വിമർശനങ്ങൾ കത്തോലിക്കാ സഭയിൽ പുത്തൻ ഉണർവുണ്ടാക്കിയത്രേ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷെ സത്യത്തോട് നീതിപുലർത്താത്ത അഭിപ്രായ പ്രകടനങ്ങളാണ് ഇന്നിന്റെ പ്രശ്നമെന്നും അഭിപ്രായം പ്രബലപ്പെടുന്നു.
ജോസഫ് ദാസൻ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.