'കോവിൻ ആപ്പില്‍' രജിസ്റ്റര്‍ ചെയ്തിട്ടും വാക്‌സിന്‍ കിട്ടുന്നില്ല; മറ്റൊരു ദിവസം വരാന്‍ പറഞ്ഞ് ആശുപത്രി അധികൃതര്‍ തിരിച്ചയക്കുന്നെന്ന് പരാതി

'കോവിൻ ആപ്പില്‍' രജിസ്റ്റര്‍ ചെയ്തിട്ടും വാക്‌സിന്‍ കിട്ടുന്നില്ല; മറ്റൊരു ദിവസം വരാന്‍ പറഞ്ഞ് ആശുപത്രി അധികൃതര്‍ തിരിച്ചയക്കുന്നെന്ന് പരാതി

തിരുവനന്തപുരം: കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് കുത്തിവയ്പിനായി സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നവരില്‍ പലര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് പരാതി. തിരക്കാണ്, മറ്റൊരു ദിവസം കുത്തിവയ്‌പെടുക്കാമെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ മടക്കി അയക്കുകയാണെന്നാണ് പരാതി.

അതേസമയം വയോധികരെയും കൊണ്ടുവരുന്ന പലര്‍ക്കും കുത്തിവയ്‌പെടുക്കാന്‍ കഴിയാതെ തിരിച്ചുപോകേണ്ടി വന്നു. കൊവിന്‍ ആപ്പിലെ സാങ്കേതിക തകരാര്‍ മൂലം തിരിച്ചറിയല്‍ രേഖകളുമായി ചിലര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ട് എത്തുന്നു.

കൂടാതെ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണിപോരാളികളും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും കുത്തിവയ്‌പെടുക്കാനെത്തുന്നുണ്ട്. ഇതൊക്കെയാണ് തിരക്ക് കൂടാനുള്ള കാരണമെന്നും ഈ സാഹചര്യം മൂലമാണ് കുത്തിവയ്‌പെടുക്കാന്‍ എത്തുന്നവരെ തിരിച്ചയക്കേണ്ടി വരുന്നതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.