ചട്ടലംഘനം; പെട്രോള്‍ പമ്പുകളിൽ നിന്ന് മോദിയുടെ ചിത്രം 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം: തെരഞ്ഞെടുപ്പ് കമ്മിഷന്‍

ചട്ടലംഘനം; പെട്രോള്‍ പമ്പുകളിൽ നിന്ന് മോദിയുടെ ചിത്രം 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം: തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡൽഹി: പെട്രോള്‍ പമ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹോര്‍ഡിംഗുകള്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍.

പശ്ചിമ ബംഗാളിലെ പമ്പുകൾക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പമ്പുകളിൽ മോദിയുടെ ഹോര്‍ഡിംഗുകള്‍ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു.

നേരത്തെ, ഇത്തരം ചിത്രങ്ങള്‍ പെട്രോൾ പമ്പുകളിൽ സ്ഥാപിക്കുന്നത് ചട്ടലംഘനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇത്തരം ഹോര്‍ഡിംഗുകള്‍ നീക്കം ചെയ്യണമെന്ന് തൃണമൂല്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു .ഇതിൻ്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.