റഷ്യയിൽ ഉക്രെയ്ൻ അതിർത്തിക്ക് സമീപം ട്രെയിൻ പാളം തെറ്റി; ഏഴ് മരണം, 30 പേർക്ക് പരിക്ക്

റഷ്യയിൽ ഉക്രെയ്ൻ അതിർത്തിക്ക് സമീപം ട്രെയിൻ പാളം തെറ്റി; ഏഴ് മരണം, 30 പേർക്ക് പരിക്ക്

മോസ്കോ: റഷ്യ-ഉക്രൈന്‍ അതിര്‍ത്തിയില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് മരണം. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബ്രയന്‍സ് മേഖലയിലെ പാലം തകര്‍ന്നതാണ് അപകടത്തിന് കാരണമായത്. പാലം പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ ഉക്രെയ്‌നെതിരെ അട്ടിമറി ആരോപിച്ച് റഷ്യ രംഗത്തെത്തി. മോസ്‌കോയില്‍ നിന്ന് ക്ലിമോവിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ വൈഗോണിച്‌സ്‌കി ജില്ലയില്‍ വെച്ച് പാളത്തില്‍ നിന്ന് തെന്നിമാറുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്ന് ബ്രിയാന്‌സ്‌കിലെ ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ബോഗോമാസ് പറഞ്ഞതായി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ട ഏഴുപേരില്‍ ലോക്കോ പൈലറ്റും ഉള്‍പ്പെടുന്നുണ്ടെന്ന് റഷ്യയുടെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനുമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് റഷ്യന്‍ മന്ത്രാലയം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 180 ഓളം പേരെ നിയോഗിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു. അതേസമയം സംഭവത്തില്‍ ഉക്രെയ്ന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.