അര്‍ജന്റീന ടീം കേരളത്തിലേക്ക്; സ്ഥിരീകരിച്ച് കായിക മന്ത്രി

അര്‍ജന്റീന ടീം കേരളത്തിലേക്ക്; സ്ഥിരീകരിച്ച് കായിക മന്ത്രി

തിരുവനന്തപുരം: ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. ക്യാപ്റ്റന്‍ മെസിയും അര്‍ജന്റീന ടീമിന്റെ ഭാഗമായി എത്തുമെന്ന് മന്ത്രി സാമൂഹമാധ്യമത്തില്‍ കുറിച്ചു.

അര്‍ന്റീന ടീം കേരളത്തിലെത്തുന്നത് എപ്പോഴാണെന്ന കാര്യത്തില്‍ മന്ത്രി സ്ഥിരീകരിച്ചിട്ടില്ല. മെസി എത്തുന്ന കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കായിക മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്പോണസര്‍മാര്‍ പണം അടയ്ക്കാമെന്ന് ഇറിയിച്ചിട്ടുണ്ടെന്നും കേരളത്തില്‍ കളിക്കാന്‍ അര്‍ജന്റീന ടീമിന് താല്‍പര്യം ഉണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

അര്‍ജന്റീന ടീമുമായി ബന്ധപ്പെട്ടതായും എന്തെങ്കിലും പ്രശ്നമുള്ളതായി അവര്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒക്ടോബറിലാണ് അവരുടെ ഇന്റര്‍നാഷനല്‍ ബ്രേക്ക്. ആ സമയത്ത് കളി നടക്കുമെന്നാണ് പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.