ട്രോളിങ് നിരോധനം നിലവില്‍ വന്നു; യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് സമ്പൂര്‍ണ വിലക്ക്

ട്രോളിങ് നിരോധനം നിലവില്‍ വന്നു; യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് സമ്പൂര്‍ണ വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രിയോടെ ട്രോളിങ് നിരോധനത്തിന് തുടക്കമായി. ജൂലൈ 31 ന് അവസാനിക്കും. യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനത്തിന് സമ്പൂര്‍ണ വിലക്കാണുള്ളത്. എന്നാല്‍ പരമ്പരാഗത യാനങ്ങള്‍ക്ക് കടലില്‍ പോകാന്‍ അനുമതിയുണ്ട്.

പ്രജനന കാലത്ത് മത്സ്യ സമ്പത്ത് നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്. നിയന്ത്രണങ്ങളോട് മത്സ്യത്തൊഴിലാളികള്‍ സഹകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

മൂന്നാഴ്ചയ്ക്കിടെയുണ്ടായ രണ്ട് ചരക്കുകപ്പല്‍ അപകടം, കാലവര്‍ഷം എന്നിയവയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ് ട്രോളിങ് നിരോധനവും എത്തുന്നത്. കൊച്ചി തീരത്ത് എം.എസി.സി എല്‍സ 3 എന്ന ചരക്ക് കപ്പല്‍ മുങ്ങിയതിന് ശേഷം മത്സ്യ ബന്ധനം സുഗമമയി നടന്നിരുന്നില്ല.

പിന്നാലെ കാലവര്‍ഷം ശക്തമാവുകയും ചെയ്തു. തീരപ്രദേശത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാതിരിക്കാന്‍ നിരോധന കാലയളവില്‍ ഇളവ് അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.