സൂറിച്ച്: സൂറിച്ചിലെ സെൻ്റ് തെരേസ ഇടവകയിലെ സെന്റ് തോമസ് സിറോ മലബാർ സമൂഹം സിൽവർ ജൂബിലി ആഘോഷ നിറവിൽ. ഇന്ന് ശനിയാഴ്ച സൂറിച്ചിലെ ബോർവെഗിലെ സെന്റ് തെരേസിയ ദേവാലയത്തിൽ ആണ് ജൂബിലി ആഘോഷങ്ങൾ നടക്കുക.
വത്തിക്കാനിലെ മതസൗഹാർദ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റർ കർദിനാൾ മാർ ജോർജ് കൂവക്കാട്, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തിൽ എന്നിവർ മൂന്ന് മണിക്ക് നടക്കുന്ന ദിവ്യബലിയിൽ മുഖ്യകാർമികരാകും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈദികർ സഹകാർമ്മികരാകും.
വൈകുന്നേരം അഞ്ചിന് ജൂബിലി സമാപന ചടങ്ങുകളുടെ ഭാഗമായി കലാ സാംസ്കാരിക പരിപാടികളും 7:30ന് സ്നേഹവിരുന്നും ഉണ്ടാകും. 25 വർഷത്തെ വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും അനുഗ്രഹീത യാത്ര ആഘോഷിക്കാൻ ഏവരേയും സ്നേഹപൂർവം ക്ഷണിക്കുന്നതായി ഫാദർ തോമസ് പ്ലാപ്പിളളിൽ ( പ്രീസ്റ്റ് ഇൻ ചാർജ് ), ജോബിൻസൺ കൊറ്റത്തിൽ ( ജൂബിലി കൺവീനർ ) എന്നിവർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.