പെൺകുട്ടികൾക്ക് അശ്ലീല സന്ദേശമയച്ച ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടനിൽ നിന്ന് നാടുകടത്തി

പെൺകുട്ടികൾക്ക് അശ്ലീല സന്ദേശമയച്ച ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടനിൽ നിന്ന് നാടുകടത്തി

ലണ്ടൻ: പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക് അശ്ലീല സന്ദേശം അയച്ച ഇന്ത്യൻ വിദ്യാർത്ഥിയെ നാടുകടത്തി ലണ്ടൻ. ഇന്റർനാഷണൽ ബിസിനസിൽ ബിരുദം നേടുകയും കഴിഞ്ഞ ആറ് മാസമായി വൂൾവിച്ചിൽ താമസിക്കുകയും ചെയ്ത പ്രജ്വൽ രമന്തിനെയാണ് നാടുകടത്തിയത്. ഇന്ത്യൻ വിദ്യാർത്ഥിയെ യുകെ പൊലീസ് ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

ഈ കുട്ടികളുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടോ? എന്ന് യുകെ പോലീസ് ചോദിക്കുമ്പോൾ 'അതെ' എന്ന് മറുപടി നൽകുന്നത് വീഡിയോയിൽ വ്യക്തമാണ്. അവരെ ചുംബിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും മോശം ചിത്രങ്ങൾ അയച്ച് നൽകാൻ അഭ്യർത്ഥിച്ചതായും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചതായും പ്രതി സമ്മതിക്കുന്നു.

അതേസമയം പെൺകുട്ടികളുമായി സംസാരിക്കുക മാത്രമായിരുന്നു താനെന്ന് പ്രജ്വല്‍ അവകാശപ്പെടുന്നു. പക്ഷേ ആ തീരുമാനത്തിൽ ഖേദിക്കുന്നു എന്നും പ്രജ്വൽ പറഞ്ഞു. പൊലീസ് പിടിച്ചതിനാൽ മാതാപിതാക്കൾ എന്നെ ഉപേക്ഷിക്കും എന്ന് ഇയാൾ പറഞ്ഞു.

യുകെ നിയമപ്രകാരം 16 വയസിന് താഴെയുള്ള കുട്ടിയുമായി ലൈംഗിക ചുവയോടെ സംഭാഷണം നടത്തുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. ഗുരുതരമായ കുറ്റകൃത്യ നിയമപ്രകാരം രണ്ട് വര്‍ഷം വരെ തടവും ലൈംഗിക കുറ്റവാളിയായി നിര്‍ബന്ധിത രജിസ്‌ട്രേഷനും ലഭിക്കാവുന്ന കുറ്റമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.