'ആന വണ്ടി ഇനി കല്യാണ വണ്ടി': വിവാഹ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ഉപയോഗിക്കാം; കുറഞ്ഞ നിരക്ക്

'ആന വണ്ടി ഇനി കല്യാണ വണ്ടി': വിവാഹ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ഉപയോഗിക്കാം;  കുറഞ്ഞ നിരക്ക്

തിരുവനന്തപുരം: കല്യാണങ്ങള്‍ക്കും സ്വകാര്യ പരിപാടികള്‍ക്കും നിരക്ക് കുറച്ച് ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ഓടാന്‍ കെഎസ്ആര്‍ടിസിയുടെ തീരുമാനം. ചെലവ് ചുരുക്കി അധിക വരുമാനം അധിക വരുമാനം കണ്ടെത്താന്‍ ലഭ്യമായ ബസുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓര്‍ഡിനറി ബസിന് മുതല്‍ വോള്‍വോയ്ക്ക് വരെ പ്രത്യേക നിരക്കാണുണ്ടാവുക.

ബസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയാണ് സ്വകാര്യ ട്രിപ്പുകള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 40 കിലോ മീറ്റര്‍ യാത്രയ്ക്ക് മിനി ബസിന് 3500 രൂപ നല്‍കിയാല്‍ മതി. എട്ട് മണിക്കൂര്‍, 12 മണിക്കൂര്‍, 16 മണിക്കൂര്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ജിഎസ്ടി കൂടി ചേര്‍ത്തുള്ള തുകയാണിത്.

നാല് മണിക്കൂര്‍ യാത്രയ്ക്ക് ഓര്‍ഡിനറി ബസിന് 3600 രൂപയാണ് ചാര്‍ജ് ചെയ്യുന്നത്. 40 കിലോമീറ്റര്‍ എന്നത് ട്രിപ്പ് പോയി തിരിച്ചുവരുന്ന ദൂരമാണ്. അധികമായി വരുന്ന ഓരോ കിലോമീറ്ററിനും ബസിന്റെ ക്‌ളാസ് അനുസരിച്ചുള്ള തുകയും ജിഎസ്ടിയും നല്‍കണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.