സിയോൾ: യേശുക്രിസ്തു ദൈവമാണെന്ന് ലോകത്തോട് ഉറക്കെ പ്രഘോഷിച്ച് ഏറ്റവും ഉയർന്ന ഐക്യു ഉള്ള മനുഷ്യൻ എന്ന ലോക റെക്കോഡ് സ്വന്തമാക്കിയ ദക്ഷിണ കൊറിയൻ താരം യങ്ഹൂൺ കിം. ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു റെക്കോർഡ് ഉടമ എന്ന നിലയിൽ യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാൻ വിശ്വസിക്കുന്നെന്ന് അദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിരവധി ആത്മാക്കളെ ദൈവത്തിലേക്ക് നയിക്കുമെന്നും കിം പ്രതിജ്ഞയെടുത്തു. എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്ന് ഏഷ്യയിലെ മികച്ച സ്വകാര്യ സർവകലാശാലയായ യോൻസെയിൽ നിന്ന് ക്രിസ്ത്യൻ തിയോളജിയിൽ ബിഎ ബിരുദം നേടിയതാണ്.
മരണാനന്തര ജീവിതത്തിലുള്ള വിശ്വാസവും ശാസ്ത്രത്തിലുള്ള വിശ്വാസവും പൊരുത്തപ്പെടുന്നില്ല എന്ന് കിം മുമ്പ് പല തവണ അഭിപ്രായപ്പെട്ടിരുന്നു. “തലച്ചോറ് നിലയ്ക്കുമ്പോൾ നമ്മുടെ ബോധം അപ്രത്യക്ഷമാകുമെന്ന് ശാസ്ത്രം പറയുന്നു. നിങ്ങൾ ഇപ്പോൾ ഇത് വിശ്വസിക്കുന്നു. പക്ഷേ ക്വാണ്ടം ഭൗതികശാസ്ത്രം പറയുന്നത് വിവരങ്ങൾ ഒരിക്കലും അപ്രത്യക്ഷമാകില്ല എന്നാണ്. അത് രൂപത്തിൽ മാത്രമേ മാറുന്നുള്ളൂ.” കിം പറഞ്ഞു.
“ശാസ്ത്രം ഇപ്പോൾ വളരുകയാണ്. ബോധത്തെയും യാഥാർത്ഥ്യത്തെയും കുറിച്ച് നമ്മൾ കൂടുതൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ മരണം നാശമല്ല, മറ്റൊരു മാറ്റമാണ്. അതിനുശേഷം വരുന്നതിനെക്കുറിച്ചുള്ള സത്യം മനുഷ്യത്വം അന്വേഷിച്ചുകൊണ്ടിരിക്കും.” - കിം പറഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു ഉള്ള മനുഷ്യൻ എന്ന പദവിക്ക് പുറമേ, യുണൈറ്റഡ് സിഗ്മ ഇന്റലിജൻസ് അസോസിയേഷന്റെ സ്ഥാപകനും ബോർഡ് ചെയർമാനുമാണ് കിം.
യുണൈറ്റഡ് സിഗ്മ ഇന്റലിജൻസ് അസോസിയേഷനുമായുള്ള പ്രവർത്തനത്തിന്റെ ഭാഗമായി കിം ഇന്റലക്ച്വൽ ഹാൾ ഓഫ് ഫെയിമിന് തുടക്കമിട്ടു. ഇലോൺ മസ്ക്, ജെഫ് ബെസോസ്, ബിൽ ഗേറ്റ്സ്, വാറൻ ബഫറ്റ്, സ്റ്റീഫൻ ഹോക്കിംഗ് എന്നിവരാണ് ഇന്റലക്ച്വൽ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ പ്രമുഖർ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.