മാനന്തവാടി: കത്തോലിക്കാ സഭയുടെ വിശ്വാസം മനസിലാക്കാനും ജീവിതത്തില്‍ പ്രവര്‍ത്തികമാക്കാനും യുവാക്കളെ സഹായിക്കുന്ന മതബോധന ഗ്രന്ഥമായ യൂക്കാറ്റിനെപ്പറ്റി യുവജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ 'യൂക്കാറ്റ് മെഗാ റൗണ്ട്' എന്ന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ജൂലൈ 27 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ദ്വാരക പാസ്റ്ററല്‍ സെന്ററിലാണ് മത്സരം. രണ്ട് പേരടങ്ങുന്ന ഒരു ടീമായി യുവാക്കള്‍ക്ക് പങ്കെടുക്കാനാകും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പഠന ഭാഗങ്ങള്‍ രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ കൈമാറുന്നതായിരിക്കും.
200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 30 ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9061447647 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.