ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല ജൂലൈയില്‍ ഇന്ത്യയിലെ ആദ്യ ഷോറൂമുകള്‍ തുറക്കും. ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയിലേക്കുള്ള ടെസ്‌ലയുടെ ഔദ്യോഗിക പ്രവേശനമാകും അത്. ജൂലൈ പകുതിയോടെ മുംബൈയിലാവും ആദ്യ ഷോറൂം തുറക്കുക. പിന്നാലെ ഡല്‍ഹിയിലും.
ഇന്ത്യയില്‍ വില്‍ക്കാനുള്ള കാറുകളുടെ ആദ്യ ശ്രേണി ടെസ്‌ല ഇതിനോടകം എത്തിച്ചു. ടെസ്ലയുടെ ചൈനയിലെ ഷാങ്ഹായിയിലെ ഫാക്ടറിയില്‍ നിര്‍മിച്ച മോഡല്‍ വൈ റിയര്‍വീല്‍ ഡ്രൈവ് എസ്‌യുവികളാണ് ഇവ. ലോകത്തിലെ ഏറ്റവും വില്‍പനയുള്ള ഇലക്ട്രിക് കാറാണ് മോഡല്‍ വൈ. യുഎസ്, ചൈന, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ നിന്ന് സൂപ്പര്‍ ചാര്‍ജര്‍ പാര്‍ട്സുകള്‍, കാര്‍ ആക്സസറികള്‍, ഉല്‍പന്നങ്ങള്‍, സ്പെയറുകള്‍ എന്നിവയും ഇറക്കുമതി ചെയ്തിട്ടുണ്ട്.
31988 ഡോളര്‍ അഥവാ ഏകദേശം 28 ലക്ഷം രൂപ വിലയാണ് മോഡല്‍ വൈക്ക് ഇട്ടിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി നികുതി 24,250 ഡോളര്‍ (ഏകദേശം 21 ലക്ഷം രൂപ). എല്ലാം ചേര്‍ത്ത് 56000 ഡോളറാവും (ഏകദേശം 49 ലക്ഷം രൂപ) നികുതികള്‍ക്കും ഇന്‍ഷുറന്‍സിനും മുന്‍പുള്ള തുക എന്നാണ് അനുമാനിക്കുന്നത്. ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് ഈ വില കടുപ്പമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.