തിരുവനന്തപുരം: ഖത്തറില്‍ ഇറാന് നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ യാത്രക്കാര്‍ അലര്‍ട്ടുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിമാനത്താവള അധികൃതര്‍ നിര്‍ദേശിച്ചു.
തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതിന് പുറമെ, വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചു വിടുമെന്നും വിമാനത്താവള അധികൃര്‍ വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് റദ്ദാക്കിയ സര്‍വീസുകള്‍:
J9411/412 - ജസീറ എയര്‍വൈസ്: കുവൈറ്റ് ടു തിരുവനന്തപുരം
063 ഗള്‍ഫ് എയര്‍: തിരുവനന്തപുരം - ബഹ്റൈന്‍ എന്നിവ റദ്ദു ചെയ്തു. ബാക്കി എല്ലാ വിമാനങ്ങളും കൃത്യസമയത്ത് പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിച്ചിരിക്കുന്ന വിവരം.
നെടുമ്പാശേരിയില്‍ നിന്ന് റദ്ദാക്കിയ സര്‍വീസുകള്‍:
AI953 കൊച്ചി ടു ദോഹ
SG018 കൊച്ചി ടു ദുബൈ
6E1403 കൊച്ചി ടു അബുദാബി
6E1493 കൊച്ചി ടു റാസല്‍ഖൈമ
6E1271 കൊച്ചി ടു മസ്കറ്റ്
6E1272 മസ്കറ്റ് ടു കൊച്ചി
6E1206/055 ബഹ്റൈന്‍ ടു കൊച്ചി ടു ദമ്മാം
SG017 - ദുബൈ ടു കൊച്ചി
6E1404 അബുദാബി ടു കൊച്ചി
AI933 കൊച്ചി ടു ദുബൈ
AI934 ദുബൈ ടു കൊച്ചി
IX494 കുവൈറ്റ് ടു കൊച്ചി
IX441 കൊച്ചി ടു മസ്കറ്റ്
IX476 ദോഹ ടു കൊച്ചി
IX475 കൊച്ചി ടു ദോഹ
IX442 മസ്കറ്റ് ടു കൊച്ചി
IX461 കൊച്ചി ടു കുവൈറ്റ്
കരിപ്പൂരില്‍ നിന്ന് ഇന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള ഇന്ത്യന്‍ വിമാന കമ്പനികളുടെ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. വിദേശ എയര്‍ലൈന്‍സ് വിമാനങ്ങളും അനിശ്ചിതമായി വൈകുന്നുണ്ട്. ഇന്ന് ദോഹയിലേക്ക് പോകേണ്ട ഒരു വിമാനം റദ്ദാക്കി. ഗള്‍ഫ് മേഖലയിലേക്കുള്ള ഒന്‍പത് വിമാനങ്ങളാണ് റദ്ദാക്കിയത്.
ഒരു ആഭ്യന്തര സര്‍വീസും റദ്ദാക്കി. ഇന്ന് കരിപ്പൂരില്‍ നിന്ന് ദോഹയ്ക്ക് പോകേണ്ടിയിരുന്ന ഖത്തര്‍ എയര്‍വേയ്സ് QR 537 റദ്ദാക്കി. ഇന്നലെ രാത്രി ദോഹയില്‍ നിന്ന് കരിപ്പൂരില്‍ എത്തി ഇവിടെ നിന്ന് മടങ്ങേണ്ട വിമാനം ആയിരുന്നു ഇത്.
ഇന്നും നാളെയുമായി കരിപ്പൂരില്‍ നിന്ന് പോകേണ്ട എയര്‍ ഇന്ത്യയുടെ ഒമ്പത് വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഗള്‍ഫ് മേഖലയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ എല്ലാം റദ്ദാക്കിയതായും കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു.
കരിപ്പൂരില്‍ നിന്ന് ഇന്ന് റദ്ദാക്കിയ വിമാനങ്ങള്‍:
IX 375 -എയര്‍ ഇന്ത്യ എക്സ്പ്രസ്- കരിപ്പൂര്‍ ടു ദോഹ
IX 473 എയര്‍ ഇന്ത്യ എക്സ്പ്രസ്- കരിപ്പൂര്‍ ടു ബഹ്റൈന്‍
IX 343 എയര്‍ ഇന്ത്യ എക്സ്പ്രസ് - കരിപ്പൂര്‍ ടു ദുബായ്
IX 331 എയര്‍ ഇന്ത്യ എക്സ്പ്രസ്- കരിപ്പൂര്‍ ടു റാസല്‍ഖൈമ
IX 321 എയര്‍ ഇന്ത്യ എക്സ്പ്രസ്- കരിപ്പൂര്‍ ടു റിയാദ്
IX 385 എയര്‍ ഇന്ത്യ എക്സ്പ്രസ്- കരിപ്പൂര്‍ ടു ദമാം
IX 347 എയര്‍ ഇന്ത്യ എക്സ്പ്രസ് - കരിപ്പൂര്‍ ടു അബുദാബി
IX 337 എയര്‍ ഇന്ത്യ എക്സ്പ്രസ് - കരിപ്പൂര്‍ ടു മസ്കറ്റ്
ബുധനാഴ്ച റദ്ദാക്കിയ വിമാനം
IX 351 എയര്‍ ഇന്ത്യ എക്സ്പ്രസ് - കരിപ്പൂര്‍ ടു ഷാര്‍ജ
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് റദ്ദാക്കിയ വിമാനങ്ങള്‍:
6E1504 ഇന്‍ഡിഗോ - ഫുജൈറ ടു കണ്ണൂര്‍
6E1433 ഇന്‍ഡിഗോ - കണ്ണൂര്‍ ടു അബുദാബി
6E1434 ഇന്‍ഡിഗോ - അബുദാബി ടു കണ്ണൂര്‍
6E1275 ഇന്‍ഡിഗോ - കണ്ണൂര്‍ ടു മസ്കറ്റ്
6E1276 ഇന്‍ഡിഗോ - മസ്കറ്റ് ടു കണ്ണൂര്‍
IX711 എയര്‍ ഇന്ത്യ എക്സ്പ്രസ് - കണ്ണൂര്‍ ടു മസ്കറ്റ്
IX715 എയര്‍ ഇന്ത്യ എക്സ്പ്രസ് - കണ്ണൂര്‍ ടു അബുദാബി
IX743 എയര്‍ ഇന്ത്യ എക്സ്പ്രസ് - കണ്ണൂര്‍ ടു ഷാര്‍ജ
IX773 എയര്‍ ഇന്ത്യ എക്സ്പ്രസ് - കണ്ണൂര്‍ ടു ദോഹ
IX751 എയര്‍ ഇന്ത്യ എക്സ്പ്രസ് - കണ്ണൂര്‍ ടു റാസല്‍ ഖൈമ
IX712 എയര്‍ ഇന്ത്യ എക്സ്പ്രസ് - മസ്കറ്റ് ടു കണ്ണൂര്‍
IX716 എയര്‍ ഇന്ത്യ എക്സ്പ്രസ് - അബുദാബി ടു കണ്ണൂര്‍
IX744 എയര്‍ ഇന്ത്യ എക്സ്പ്രസ് - ഷാര്‍ജ ടു കണ്ണൂര്‍
IX748 എയര്‍ ഇന്ത്യ എക്സ്പ്രസ് - ദുബായ് ടു കണ്ണൂര്‍
IX794 എയര്‍ ഇന്ത്യ എക്സ്പ്രസ് - കുവൈറ്റ് ടു കണ്ണൂര്‍
IX774 എയര്‍ ഇന്ത്യ എക്സ്പ്രസ് - ദോഹ ടു കണ്ണൂര്‍
IX717 എയര്‍ ഇന്ത്യ എക്സ്പ്രസ് - കണ്ണൂര്‍ ടു അബുദാബി
IX752 എയര്‍ ഇന്ത്യ എക്സ്പ്രസ് - റാസല്‍ ഖൈമ ടു കണ്ണൂര്‍
IX774 എയര്‍ ഇന്ത്യ എക്സ്പ്രസ് - ദോഹ ടു കണ്ണൂര്‍
IX718 എയര്‍ ഇന്ത്യ എക്സ്പ്രസ് - അബുദാബി ടു കണ്ണൂര്‍ എന്നീ വിമാനങ്ങള്‍ ബുധനാഴ്ച റദ്ദാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.