ന്യൂഡല്‍ഹി: അഡ്വാന്‍സ് ക്ലെയിമുകള്‍ക്കുള്ള ഓട്ടോ-സെറ്റില്‍മെന്റ് പരിധി ഉയര്‍ത്തി ഇപിഎഫ്ഒ. നിലവിലെ ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. അടിയന്തര ഘട്ടങ്ങളില്‍ വേഗത്തില്‍ ഫണ്ട് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതാണ് തീരുമാനമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ക്ലെയിം നല്കിയാല് 72 മണിക്കൂറിനുള്ളില്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. രോഗം, വിദ്യാഭ്യാസം, വിവാഹം, ഭവന ആവശ്യങ്ങള്‍ എന്നിവയ്ക്ക് ആണ് അഡ്വാന്‍സ് ക്ലെയിമുകള്‍ അനുവദിക്കുന്നത്. 2020 ല്‍ ആഗോളതലത്തില്‍ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച സമയത്ത് ഫണ്ട് വേഗത്തില്‍ ലഭിക്കുന്നതിനാണ് ഇപിഎഫ്ഒ അഡ്വാന്‍സ് ക്ലെയിമുകളുടെ ഓട്ടോ-സെറ്റില്‍മെന്റ് ആരംഭിച്ചത്.
ഈ നീക്കം മാനുവല്‍ വെരിഫിക്കേഷന് ഇല്ലാതെ തന്നെ തുക പിന്‍വലിക്കാന്‍ സഹായിക്കും. ഓട്ടോ-സെറ്റില്‍മെന്റ് പരിധി വര്‍ധിപ്പിച്ചതോടെ അംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ തല്‍ക്ഷണം സ്വയമേവ പിന്‍വലിക്കാന്‍ കഴിയും. ഇതുവരെ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകകളുടെ മുന്‍കൂര്‍ പിന്‍വലിക്കലിനായി അംഗങ്ങള്‍ക്ക് മാനുവല്‍ വെരിഫിക്കേഷനായി കാത്തിരിക്കേണ്ടിവന്നിരുന്നു. മാര്‍ച്ചില്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിധി അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്താനുള്ള നിര്‍ദേശം അംഗീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.