വീണ്ടും ജീവനെടുത്ത് കാട്ടാന ; നിലമ്പൂരില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം

വീണ്ടും ജീവനെടുത്ത് കാട്ടാന ; നിലമ്പൂരില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം

നിലമ്പൂര്‍: വാണിയമ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. വാണിയമ്പുഴ സ്വദേശി ബില്ലി(52)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ ആയിരുന്നു സംഭവം. ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ യുവാവിന്റെ കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്.

വിറക് ശേഖരിക്കുന്നതിനായി വനപ്രദേശത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. ആദിവാസി മേഖലയാണ് വണിയമ്പുഴ. സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

2019 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ശേഷം കുടില്‍ കെട്ടിയാണ് ബില്ലിയും കുടുംബവും താമസിച്ചിരുന്നത്. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആക്രമണം നടന്ന സ്ഥലത്ത് എത്തുക വെല്ലുവിളിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.