വാഷിങ്ടണ്‍: ചൈനയുമായി വ്യാപാര കരാറില്‍ ഒപ്പിട്ടുവെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുമായി വലിയ കരാറിന് ഒരുങ്ങുന്നുവെന്നും ട്രംപ് സൂചന നല്കി. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ചൈനയുമായി കരാറില്‍ ഒപ്പിട്ടുവെന്നും താല്പര്യമുള്ള ചില കരാറുകള്‍ ഉണ്ടെന്നും പറഞ്ഞ ട്രംപ് ഇന്ത്യയുമായി വലിയ കരാര്‍ വരാനിരിക്കുന്നുണ്ടെന്നും പരാമര്‍ശിച്ചു. ഇന്ത്യയുമായി വമ്പന്‍ കരാറാണ് വരാനിരിക്കുന്നതെന്നും ട്രംപ് വൈറ്റ് ഹൗസില്‍ വ്യക്തമാക്കി. എന്നാല്‍ ചൈനയുമായുള്ള കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
എല്ലാവരുമായും കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ട്രംപ്, എല്ലാ രാജ്യങ്ങളുമായും കരാറുകള്‍ ഉണ്ടാക്കില്ലെന്നും വ്യക്തമാക്കി. അതേസമയം ജനീവ കരാര്‍ നടപ്പിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂടിനായി ഭരണകൂടവും ചൈനയും ഒരു അധിക ധാരണയ്ക്ക് സമ്മതിച്ചുവെന്ന് വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് ചെയ്തുവെന്നും ചൈനീസ് കയറ്റുമതി നിയന്ത്രണങ്ങളും യു.എസ് പ്രതിരോധ നടപടികളും കാരണം ജനീവ ചര്‍ച്ചകള്‍ തുടക്കത്തില്‍ സ്തംഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.