വീണ്ടും ജിമ്മില്‍ കുഴഞ്ഞുവീണ് മരണം; വ്യായാമത്തിനിടെ 35 കാരന് ദാരുണാന്ത്യം

വീണ്ടും ജിമ്മില്‍ കുഴഞ്ഞുവീണ് മരണം; വ്യായാമത്തിനിടെ 35 കാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഡല്‍ഹിയിലെ ഫരീദാബാദില്‍ താമസിക്കുന്ന പങ്കജ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10:20 നാണ് സംഭവം. ബിസിനസുകാരനായ പങ്കജ് പതിവ് വ്യായാമത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. വ്യായാമം ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം അദേഹം ബോധരഹിതനാവുകയായിരുന്നു.

പങ്കജിന് അമിത വണ്ണമുണ്ടായിരുന്നു. അതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഒടുവില്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ ജിമ്മില്‍ എത്തിക്കുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.