*പരാമര്‍ശം ഘാന പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ*
അക്ര: നാനാത്വമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയില്‍ 2500 ലധികം രാഷ്ട്രീയ പാര്‍ട്ടികളുണ്ടെന്നും അദേഹം പറഞ്ഞു. ഘാനയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രിയുടെ പരാമര്‍ശം ഘാന പാര്‍ലമെന്റ് ചേംബറില്‍ അമ്പരപ്പുയര്‍ത്തി. ചിരിയോടെ മോഡി ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥ ജനാധിപത്യം ചര്‍ച്ചയും സംവാദവും പ്രോത്സാഹിപ്പിക്കുന്നു. അത് ജനങ്ങളെ ഏകോപിപ്പിക്കുന്നു. അത് അന്തസിനെ പിന്തുണയ്ക്കുന്നുവെന്നും മനുഷ്യവകാശങ്ങളെ അനുകൂലിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
തങ്ങള്‍ക്ക് ജനാധിപത്യമെന്നത് വെറുമൊരു സംവിധാനം മാത്രമല്ല. അടിസ്ഥാന മൂല്യങ്ങളുടെ ഭാഗമാണെന്ന് ആദ്യം ഹിന്ദിയിലും പിന്നീട് ഇംഗ്ലീഷിലും അദേഹം പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്നത് വിപുലമായ നാനാത്വമാണ്.
ഇന്ത്യയില്‍ 22 ഔദ്യോഗിക ഭാഷകളും ആയിരക്കണക്കിന് ഭാഷാ ഭേദങ്ങളും ഉണ്ട്. അതിനാലാണ് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നെത്തുന്നവരേയും തുറന്ന മനസോടെ ഇന്ത്യ സ്വീകരിക്കുന്നതെന്നും മോഡി വ്യക്തമാക്കി. ഇക്കാരണങ്ങളൊക്കെയാണ് ലോകത്തിന്റെ ഏത് കോണില്‍ എത്തിപ്പെട്ടാലും ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ ഇടപഴകാനാകുന്നതെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.