മാഞ്ചസ്റ്റര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ്-35 ബി സാമൂഹ്യ മാധ്യമങ്ങളില്‍ സൂപ്പര്‍ താരമാണ്.
കേരള ടൂറിസം വകുപ്പ് ഈ ഫൈറ്റര്‍ ജെറ്റിനെ വച്ച് ഒരു പ്രൊമോഷന്‍ പരസ്യം തന്നെ ചെയ്തിരുന്നു. മില്‍മ, കേരള പൊലീസ് എന്നിവയുടെ ഒഫിഷ്യല്‍ പേജുകളില്‍ ബ്രിട്ടീഷ് വിമാനത്തെക്കുറിച്ചുള്ള രസകരമായുള്ള പോസ്റ്റുകള്‍ വന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ യു.കെയിലെ ഒരു മലയാളി റെസ്റ്റോറന്റ് അവരുടെ പരസ്യത്തിലും ,നായകനാ'ക്കിയിരിക്കുന്നത് എഫ് 35 ബിയെ തന്നെയാണ്. 'മകനേ മടങ്ങി വരൂ'... എന്നാണ് മാഞ്ചസ്റ്ററിലെ മലയാളി റെസ്റ്റോറന്റായ 'കേരള കറി ഹൗസിന്റെ' പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
'ഒരിക്കല്‍ വന്നാല്‍ തിരികെ പോകാന്‍ തോന്നില്ല' എന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ പരസ്യത്തിന് ബദലായാണ് റെസ്റ്റോറന്റിന്റെ പരസ്യം. വിമാനത്തിന്റെ എ.ഐ ചിത്രവും ഒപ്പമുണ്ട്.
'കേരളത്തിന്റെ രുചി കേരള കറി ഹൗസില്‍ വിളമ്പുമ്പോള്‍ നീ എന്തിനാണ് അവിടെ നില്‍ക്കുന്നത്' എന്നാണ് പരസ്യത്തിലെ ചോദ്യം. കേരളത്തിന്റെ വൈബിനായി കൊതിക്കുന്നവര്‍ ഇതൊരു തമാശയായി എടുക്കണമെന്ന് അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.