നിപ: നാഷണല്‍ ഔട്ട് ബ്രേക്ക് റെസ്പോണ്‍സ് ടീം കേരളത്തിലേക്ക്; ഒരാഴ്ചയ്ക്കുള്ളില്‍ സംഘം എത്തുമെന്ന് കേന്ദ്രം

 നിപ: നാഷണല്‍ ഔട്ട് ബ്രേക്ക് റെസ്പോണ്‍സ് ടീം കേരളത്തിലേക്ക്;  ഒരാഴ്ചയ്ക്കുള്ളില്‍ സംഘം എത്തുമെന്ന് കേന്ദ്രം

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് ജില്ലകളില്‍ നിപ രോഗബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം എത്തും.

നാഷണല്‍ ഔട്ട് ബ്രേക്ക് റെസ്പോണ്‍സ് ടീം ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിപ രോഗബാധ നിയന്ത്രണ വിധേയമാക്കുന്നതിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു.

നിപയുമായി ബന്ധപ്പെട്ട് നിലവില്‍ കേരളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍. പാലക്കാട് ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുമ്പോളും സമ്പര്‍ക്ക പട്ടികയില്‍ ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല.

സമ്പര്‍ക്കപ്പട്ടികയിലിരിക്കെ പനി ബാധിച്ച മൂന്ന് കുട്ടികളുടെ സാമ്പിള്‍ പരിശോധനാ ഫലം പുറത്തു വന്നു. മൂന്ന് പേരുടേയും ഫലം നെഗറ്റീവാണ്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവാണെന്ന് വ്യക്തമായത്.

ഇവരില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റ് രണ്ട് പേര്‍ പാലക്കാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.