ഇത്തീന്‍ തുരങ്ക പാത തുറന്നു; സലാല യാത്ര ഇനി കൂടുതല്‍ എളുപ്പമാകും

ഇത്തീന്‍ തുരങ്ക പാത തുറന്നു; സലാല യാത്ര ഇനി കൂടുതല്‍ എളുപ്പമാകും

മസ്‌കറ്റ്: ഒമാന്‍ ഗതാഗത മന്ത്രാലയം മുന്‍കൈ എടുത്ത് നടപ്പാക്കിയ ഇത്തീന്‍ തുരങ്ക പാത തുറന്നു. ഇനി സലാലയിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകും. 11 ദശലക്ഷം റിയാല്‍ ചെലവിട്ടാണ് തുരങ്ക പാത യാഥാര്‍ഥ്യമാക്കിയത്.

ദോഫാര്‍ ഗവര്‍ണറേറ്റിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒമാന്‍ ഗതാഗത മന്ത്രാലയം പദ്ധതിക്ക് മുന്‍കൈ എടുത്തത്. ഇതിലൂടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സലാലയിലെ അടിസ്ഥാന വികസന പദ്ധതികള്‍ വളരെ വേഗം പൂര്‍ത്തിയാക്കാനും കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്

ഖരീഫ് കാലമായതിനാല്‍ കൂടുതല്‍ സഞ്ചാരികള്‍ സലാല സന്ദര്‍ശിക്കുന്ന സമയമാണ് ഇപ്പോള്‍. അത് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് അതിവേഗം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട അല്‍ സാദയെ ഔഖാദുമായി ബന്ധിപ്പിക്കുന്ന മറ്റൊരു പാത ഇതിനു മുന്‍പ് തന്നെ തുറന്നു നല്‍കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.