വാഷിങ്ടൺ ഡിസി: അലാസ്കയിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. ഇന്ത്യൻ സമയം പുലർച്ചെ 03.58 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അലാസ്കയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ വീണ്ടും ഭൂകമ്പം ഉണ്ടായത്.
ഇതുവരെയും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 48 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. പ്രഭാവകേന്ദ്രം താരതമ്യേന ആഴം കുറഞ്ഞതിനാൽ തന്നെ തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അലാസ്ക മേഖല ഭൂകമ്പങ്ങൾക്ക് സാധ്യത കൂടുതലുള്ള ഒരിടമാണ്. യുഎസിലെ ഭൂചനങ്ങളിൽ 17.5 ശതമാനവും അലാസ്കയിലാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഇവിടെ 130ൽ അധികം അഗ്നിപർവ്വതങ്ങളും ഉണ്ട്. കഴിഞ്ഞ 200 വർഷത്തിനിടയിൽ അമേരിക്കയിൽ ഉണ്ടായ 75 ശതമാനം അഗ്നിപർവ്വത സ്ഫോടനങ്ങളും ഇവിടെയാണ് സംഭവിച്ചത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.