ഫ്രാൻസിസ് മാർപാപ്പയുടെ പേപ്പൽ ബഹുമതി സ്വന്തമാക്കി സിഡ്നിയിൽ നിന്നുള്ള നാല് അൽമായരായ വിശ്വാസികൾ

ഫ്രാൻസിസ് മാർപാപ്പയുടെ പേപ്പൽ ബഹുമതി സ്വന്തമാക്കി സിഡ്നിയിൽ നിന്നുള്ള നാല് അൽമായരായ വിശ്വാസികൾ

സിഡ്നി: ഫ്രാൻസിസ് മാർപാപ്പയിൽ നിന്ന് അവസാന പേപ്പൽ ബഹുമതി ലഭിച്ച ലോകമെമ്പാടുമുള്ള കത്തോലിക്കരിൽ ഇടംപിടിച്ച് സിഡ്‌നിൽ നിന്നുള്ള നാല് അൽമായരായ വിശ്വാസികൾ. കത്തോലിക്ക സഭയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങളെ പരിഗണിച്ചാണ് ഷോൺ റാഹിലി, ഡോ. റെനി കോഹ്ലർ-റയാൻ, മേരി ആനി കരോൾ ഒഎഎം, മൈക്കൽ ഡിഗ്ഗസ് എന്നിവർക്ക് സിഡ്നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഒപി അവാർ‌ഡ് സമ്മാനിച്ചത്.

ചടങ്ങിനിടെ സഭയിലെ സാധാരണക്കാരുടെ പങ്കിനെക്കുറിച്ച് സിഡ്നി ആർച്ച് ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഒപി സംസാരിച്ചു. കത്തോലിക്കരിൽ 0.1 ശതമാനത്തിൽ താഴെ മാത്രമേ പുരോഹിതർ ഒള്ളു. ഓരോരുത്തർക്കും ഓരോ രീതിയിലാണ് ദൈവ വിളി ലഭിക്കുന്നത്. വിവാഹം, കുടുംബം, പഠനം, ജോലി, സംസ്കാരം, രാഷ്ട്രീയം, സമൂഹം എന്നീ മേഖലകളിലൂടെയാണ് ഒട്ടുമിക്ക ക്രൈസ്തവരും വിശുദ്ധി കൈവരിക്കുകയും ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ലോകമെമ്പാടും വിശ്വാസം പ്രചരിപ്പിക്കുന്ന കത്തോലിക്കരുടെ പ്രതീകമാണ് ഈ നാല് പേരും എന്നും ആർച്ച് ബിഷപ്പ് ഫിഷർ കൂട്ടിച്ചേർത്തു.


മൈക്കൽ ഡിഗ്ഗസ് ആർച്ച് ബിഷപ്പ് ആന്റണി ഫിഷറിനും കുടുംബത്തോടും ഒപ്പം

വിശുദ്ധ സിൽവസ്റ്റർ മാർപാപ്പയുടെ പേരിലുള്ള അവാർഡാണ് സിഡ്‌നിയിലെ കത്തോലിക്കാ അതിരൂപത കാര്യാലയത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ മൈക്കൽ ഡിഗ്ഗസിന് ലഭിച്ചത്. ഒരോ ബഹുമതിയും വിലമതിക്കാനാവാത്തതാണെന്ന് മൈക്കൽ ഡിഗ്ഗസ് പറഞ്ഞു. ഈ ബഹുമതി തികച്ചും അപ്രതീക്ഷിതമായിരുന്നു. നിലവിൽ ചെയ്യുന്ന ജോലിയിൽ എനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും ഞാൻ വളരെ നന്ദിയുള്ളവനാണെന്നും ഷോൺ കൂട്ടിച്ചേർത്തു.

വിശുദ്ധ സിൽ‌വെസ്റ്റർ 21 വർഷം മാർപാപ്പായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ അദേഹം നിഖ്യ കൗൺസിൽ സ്ഥാപിച്ചു. അതിന്റെ 1700-ാം വാർഷികം ഈ വർഷം നമ്മൾ ആഘോഷിക്കുമ്പോൾ‌ അവാർഡ് ലഭിക്കുന്നത് സന്തോഷത്തിന്റെ ആഴം വർധിപ്പിക്കുന്നു, ഇന്നും കുർബാനയിൽ നാം ആ വിശ്വാസ പ്രമാണം ചൊല്ലുന്നുണ്ട്. അദേഹത്തിന്റെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ സന്തോഷവാനാണെന്നും അദേഹം പറഞ്ഞു.


ഷോൺ റാഹിലി

വിശുദ്ധ സിൽ‌വെസ്റ്ററിന്റെ പേരിലുള്ള അവാർഡാണ് ഹോങ്കോംഗ് ഷാങ്ഹായ് ബാങ്കിംഗ് കോർപ്പറേഷനിൽ എക്സിക്യൂട്ടീവായിരുന്ന ഷോൺ റാഹിലിക്ക് ലഭിച്ചത്. ഈ ബഹുമതി ലഭിച്ചതിൽ താൻ വളരെയധികം സന്തോഷവാനാണെന്ന് അദേഹം പറഞ്ഞു. എന്റെ മാതാപിതാക്കൾ ഇപ്പോൾ എന്നോടൊപ്പമില്ല. പക്ഷേ അവരുടെ ആത്മീയ മാർഗ നിർദേശമാണ് ഞാൻ ഇന്നത്തെ അവസ്ഥയിലെത്താൻ എന്നെ സഹായിച്ചത്. അവർ ഇന്ന് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്നെക്കുറിച്ച് അവർ വളരെ അഭിമാനിക്കുമെന്ന് എനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഡോ. റെനീ കോഹ്ലർ-റയാനും കുടുംബവും

വിശുദ്ധ ഗ്രിഗറി ദി ഗ്രേറ്റിന്റെ പേരിലുള്ള അവാർഡാണ് ഡോ. റെനീ കോഹ്ലർ-റയാന് ലഭിച്ചത്. ഇത് വത്തിക്കാനുമായുള്ള വ്യക്തിപരമായ സേവനത്തെ അംഗീകരിക്കുന്ന ഒരു അവാർഡാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ അവാർഡെന്ന് ഡോ. റെനീ കോഹ്ലർ-റയാന് പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ല. ഒരു സാധാരണക്കാരനായിരിക്കാനും അത് ഒരു ദൈവവിളിയായി നിറവേറ്റാനും കഴിയുന്ന ഈ 21ാം നൂറ്റാണ്ടിൽ ജീവിക്കുന്നത് വളരെ സന്തോഷകരമാണ്. ഈ ബഹുമതി ഒരിക്കലും നിസാരമായി കാണുന്നില്ലെന്നും ഡോ. റെനീ കോഹ്ലർ പറഞ്ഞു.

അശരണർക്ക് താങ്ങും തണലുമാകുന്ന ആംഗ്ലിക്കൻ സ്ഥാപനമായ കമ്പാഷണേറ്റ് ഫ്രണ്ട്‌സിന്റെ പ്രസിഡന്റായ മേരി ആൻ കരോൾ ഒഎഎമ്മും അവാർഡിന് അർഹയായി. വിശിഷ്ട സേവനത്തിനുള്ള അവാർഡായ ക്രോസ് പ്രോ എക്ലേഷ്യ എറ്റ് പോണ്ടിഫൈസാണ് ലഭിച്ചത്.

മേരി ആൻ കരോൾ ഒഎഎം

തന്റെ കുട്ടിയെ നഷ്ടപ്പെട്ട വേദനക്കിടയിലും മറ്റുള്ളവരെ സേവിക്കാൻ കാണിച്ച താൽപര്യം മാനിച്ചാണ് അവാർഡ്. ഞങ്ങളുടെ മകൻ റിച്ചാർഡിന്റെ മരണ ശേഷം മേരി ആനും ഞാനും കമ്പാഷണേറ്റ് ഫ്രണ്ട്‌സ് സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുകയായിരരുന്നെന്ന് ഭർത്താവ് പറഞ്ഞു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.