യേശു എന്റെ ജീവനും മാതാവ് എന്റെ അമ്മയും ; വിശ്വാസം പരസ്യമായി പ്രഘോഷിച്ച് ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യന്‍

യേശു എന്റെ ജീവനും മാതാവ് എന്റെ അമ്മയും ; വിശ്വാസം പരസ്യമായി പ്രഘോഷിച്ച് ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യന്‍

ലണ്ടന്‍: യേശുവിലും മാതാവിലുമുള്ള തന്റെ വിശ്വാസം പരസ്യമായി പ്രഘോഷിച്ച് ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യന്‍ ഒലെക്‌സാണ്ടര്‍ ഉസൈക്ക്. ലണ്ടനില്‍ നടന്ന ബോക്‌സിങ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ വിജയ കിരീടം ചൂടിയതിന് പിന്നാലെയാണ് യേശു ക്രിസ്തു എന്റെ ജീവനാണ് പരിശുദ്ധ കന്യകാ മറിയം എന്റെ അമ്മയും എന്ന് ഉക്രെയ്ന്‍ സ്വദേശിയായ ഒലെക്‌സാണ്ടര്‍ ഉസൈക്ക് പറഞ്ഞത്.

ബോക്‌സിങിലെ നേട്ടങ്ങളൊക്കെ താല്‍ക്കാലികമാണെന്നും എന്നാല്‍ യഥാര്‍ത്ഥ ഭാവി സ്വര്‍ഗത്തിലാണെന്നും അദേഹം പറഞ്ഞു. എല്ലാ ദിവസവും രാവിലെയും രാത്രിയും പ്രാര്‍ത്ഥിക്കാറുണ്ടെന്നും സഭയുടെ പാരമ്പര്യമനുസരിച്ചുള്ള ഉപവാസം അനുഷ്ഠിക്കാറുണ്ടെന്നും ഉസൈക്ക് കൂട്ടിച്ചേര്‍ത്തു.

ഉസൈക്കിന് ഇതുവരെ സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന ഏക ചാമ്പ്യന്‍ഷിപ്പായ ഐബിഎഫ് ബെല്‍റ്റ് കൂടെ സ്വന്തമാക്കിയതോടെ ബോക്‌സിങിലെ കായിക ഇതിഹാസം എന്ന നിലയില്‍ അദേഹത്തിന്റെ പദവി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ ഉസൈക്ക് പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസിയാണ്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.