നാല് വര്‍ഷത്തെ യാത്രയ്ക്ക് 350 കോടി; മോഡിയുടെ വിദേശ യാത്രയുടെ ചെലവുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാവലയം

 നാല് വര്‍ഷത്തെ യാത്രയ്ക്ക് 350 കോടി; മോഡിയുടെ വിദേശ യാത്രയുടെ ചെലവുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാവലയം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാവലയം. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി മുന്നൂറ് കോടിയിലധികം രൂപയാണ് കേന്ദ്രം ചെലവിട്ടിരിക്കുന്നത്. ഇതിനൊപ്പം ഈ വര്‍ഷത്തെ യാത്രകളുടെ ചെലവ് കൂടി കണക്കാക്കിയാല്‍ ആകെ തുക 350 കോടി പിന്നിടുമെന്നും വിദേശകാര്യ മന്ത്രാവലയത്തിന്റെ കണക്കുകള്‍ പറയുന്നു.

പാര്‍ലമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്റെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം യാത്രാ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് മാത്രം 67 കോടി രൂപയാണ് ചെലവിട്ടത്.

അമേരിക്ക, ഫ്രാന്‍സ്, മൗറീഷ്യസ്, തായ്ലന്റ്, ശ്രീലങ്ക, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു മോഡിയുടെ യാത്രകള്‍. ഫെബ്രുവരിയിലെ ഫ്രാന്‍സ് - യു.എസ് യാത്രയ്ക്ക് മാത്രം 25,59,82,902 രൂപയാണ് ചെലവിട്ടത്. ഇതില്‍ യു.എസ് യാത്രയ്ക്ക് മാത്രം 16,54,84,302 രൂപ ചെലവ് വന്നിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏപ്രിലിലെ തായ്ലന്റ്, ശ്രീലങ്ക യാത്രകള്‍ക്ക് ഒന്‍പത് കോടി രൂപയാണ് ചെലവായത്. ഇതേമാസം നടത്തിയ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിന് 15,54,03,792.47 രൂപയും ചെലവിട്ടു. മൗറീഷ്യസ് (മാര്‍ച്ച് 11-12), സൈപ്രസ്, കാനഡ, ക്രൊയേഷ്യ (ജൂലൈ 15-19), ഘാന, ട്രിനിഡാഡ് ആന്റ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ (ജൂലൈ 2-9) തുടങ്ങിയ രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളുടെ ബില്ലുകള്‍ ക്ലിയര്‍ ചെയ്യാത്തതിനാല്‍ കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

2024 ല്‍ പ്രധാനമന്ത്രിയുടെ യുഎഇ-ഖത്തര്‍ സന്ദര്‍ശനത്തിനായ 3,14,30,607 ചെലവഴിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനത്തിന് (മാര്‍ച്ച് 22-23) 4,50,27,271 രൂപ, ഇറ്റലി സന്ദര്‍ശനത്തിന് (ജൂണ്‍ 13-14) 14,36,55,289 രൂപ, ഓസ്ട്രിയ-4,35,35,765 രൂപ, റഷ്യ- 5,34,71,726 രൂപ. പോളണ്ട് (10,10,18,686 രൂപ), ഉക്രെയ്ന്‍ (2,52,01,169 രൂപ), ബ്രൂണൈ 5,0247,410 രൂപ, സിംഗപ്പൂര്‍ 7,75,21,329 രൂപയും ചെലവിട്ടു. ഇതേ വര്‍ഷം സെപ്റ്റംബറിലെ യു.എസ് സന്ദര്‍ശനത്തിനായി 15,33,76,348 രൂപയാണ് ചെലവ്. ഒക്ടോബറില്‍ ലാവോ ലാവോ ഡിപിആര്‍ സന്ദര്‍ശനത്തിനായി 3,00,73,096 രൂപയും, റഷ്യന്‍ യാത്രയ്ക്കായി 10,74,99,171 രൂപയും ചെലവഴിച്ചു.

2024 നവംബറില്‍ നടത്തിയ യാത്രകളില്‍ നൈജീരിയ 4,46,09,640, ബ്രസീല്‍ 5,51,86,592, ഗയാന 5,45,91,495 എന്നിങ്ങനെയാണ് ചെലവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറിലെ കുവൈറ്റ് സന്ദര്‍ശനത്തിന് സര്‍ക്കാര്‍ 2,54,59,263 കോടി രൂപയും ചെലവഴിച്ചു. 2023 മെയ് 19 മുതല്‍ ഡിസംബര്‍ ഒന്ന് വരെ പ്രധാനമന്ത്രി 11 രാജ്യങ്ങളിലേക്ക് ആറ് സന്ദര്‍ശനങ്ങള്‍ നടത്തി. ജപ്പാന്‍ (17,19,33,365 രൂപ), ഓസ്‌ട്രേലിയ (6,06,92,057 രൂപ), യു.എസ് (22,89,68,509 രൂപ), ഫ്രാന്‍സ് (13,74,81,530 രൂപ), ദക്ഷിണാഫ്രിക്ക (6,11,37,355 രൂപ), യുഎഇ (4,28,88,197 രൂപ) എന്നിങ്ങനെയാണ് ഈ യാത്രകള്‍ക്കുള്ള ചെലവ്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.