ന്യൂഡല്‍ഹി: മെയിന്റനന്‍സ് ചാര്‍ജ് 7500 രൂപയില്‍ താഴെയുള്ള ചെറിയ അപ്പാര്‍ട്ടുമെന്റുകളിലെ താമസക്കാരില്‍ നിന്ന് ജിഎസ്ടി ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇവര്‍ക്ക് ജിഎസ്ടി പാലിക്കല്‍ ആവശ്യകതകളില്ലെന്നും ഈ ചാര്‍ജുകള്‍ക്ക് ജിഎസ്ടി നല്‍കേണ്ടതില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
മാണിക്കം ടാഗോര്‍ ബി, സുരേഷ് കുമാര്‍ ഷെട്കര്‍ എന്നിവര്‍ ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ജിഎസ്ടി അടയ്ക്കേണ്ടതുണ്ടെങ്കിലും അത് വ്യക്തിഗത താമസക്കാര്‍ക്കല്ല, സേവന ദാതാക്കള്‍ എന്ന നിലയില്‍ അപ്പാര്‍ട്ട്മെന്റ് അസോസിയേഷനുകള്‍ക്കാണ് ചുമത്തേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ഒരു അപ്പാര്‍ട്ട്മെന്റ് അസോസിയേഷന്‍ അതിന്റെ അംഗങ്ങള്‍ക്ക് പ്രതിമാസം 7,500 രൂപ വരെ മെയിന്റനന്‍സ് ചാര്‍ജുകള്‍ ഈടാക്കി നല്‍കുന്ന സേവനങ്ങള്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഈ പരിധി 5,000 രൂപയില്‍ നിന്ന് വര്‍ധിപ്പിക്കുകയായിരുന്നു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ അപ്പാര്‍ട്ട്മെന്റ് അസോസിയേഷനുകളുടെ മൊത്തം വിറ്റുവരവ് 20 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ മാത്രമേ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. ഒരു അംഗത്തിന് പ്രതിമാസം 7,500 രൂപയില്‍ കൂടുതല്‍ അറ്റകുറ്റപ്പണികള്‍ ഈടാക്കുന്നുണ്ടെങ്കില്‍ മാത്രമേ അവര്‍ ജിഎസ്ടി അടയ്ക്കേണ്ടതുള്ളൂ.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.