കാക്കനാട്: സിറോ മലബാർ കാത്തലിക് അസോസിയേഷൻ, സൗദി ചാപ്റ്ററിന്റെ, പ്രഥമ പ്രവാസിസംഗമം 2025 ജൂലൈ 26 ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് വർണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. സീറോ മലബാർ സഭയുടെ പരമാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസികളായ അൽമായർ വളർത്തിയെടുത്ത അറേബ്യൻ നാട്ടിലെ സിറോ മലബാർ സഭ ഒരു രൂപതാ സംവിധാനത്തിലേക്ക് മാറാൻ തയാറാകേണ്ടതിൻ്റെ ആവശ്യകത മേജർ ആർച്ച്ബിഷപ് വിശദീകരിച്ചു. മാറുന്ന സാഹചര്യങ്ങളിൽ പ്രവാസികൾ എന്നും സഭയോടും, സഭ സംവിധാനങ്ങളോടും ചേർന്നു പ്രവർത്തിക്കണമെന്നും, അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് ഓർമിപ്പിച്ചു.
സിറോ മലബാർ മൈഗ്രന്റ് കമ്മീഷന്റെ ചെയർമാൻ മാർ പ്രിൻസ് പാണേങ്ങാടൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിപുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. പ്രവാസികൾ, പ്രവാസികൾ മാത്രമല്ലെന്നും കൂടാതെ പ്രേഷിതർ കൂടിയാണെന്നും, അഭിവന്ദ്യ പ്രിൻസിപ്പി പിതാവ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.
സൗദി സെൻട്രൽ - സതേൺ റീജിയണു കളിലെ പ്രീസ്റ്റ് ഇൻ ചാർജ് ആയ ഫാ. ജിയോ കടവി സ്വാഗതംവും, സൗദി അറേബ്യയിലെ എല്ലാ റീജിയണിൽ നിന്നുമുള്ള SMCA ഭാരവാഹികളായ ശ്രീ. ജോജി ആന്റണി (പ്രസിഡന്റ്, റിയാദ് ), ശ്രീ. ജോൺസൺ മാത്യു (പ്രസിഡന്റ്, ദമാം ), ശ്രീ. മാത്യു തോമസ് നെല്ലുവേലി (PRO , തബൂക്), ശ്രീ. സജിമോൻ തോമസ് (മുൻകാല പ്രസിഡന്റ്, ജിദ്ദ) എന്നിവർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. റിയാദ് കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതി (JESSP) അവതരണവും, റിയാദിലെ കത്തോലിക്കാ കോൺഗ്രസിന്റെ 113 പേരുടെ അംഗത്വ വിതരണവും, SMCA ദമാമിന്റെ സ്മരണിക പ്രകാശനവും നടത്തപ്പെട്ടു.
ഫാ. ജോൺസൺ കരിയാനിപാടവും ഫാ. ഫിലിപ്പ് ഐക്കരയും ആശംസകൾ അർപ്പിച്ചു. ഫാ. ബിറ്റോ കൊച്ചീറ്റത്തോട്ട്, ഫാ. സിബി മാലോല സീ എം ഐ, ഫാ. ജോജോ പള്ളിച്ചിറ, ഫാ.ടോണി സീ എസ് എസ് ആർ എന്നിവർ എന്നിവർ സന്നിഹിതരായിരുന്നു. സൗദി അറേബ്യയിൽ മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ച ഈ വൈദികരെ ആദരിക്കുകയുണ്ടായി. സംഗമത്തിന് കുളിർമയേകാൻ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ജനറൽ കൺവീനർ ശ്രീ. ജോഷി ജോർജ് വടക്കേൽ നന്ദി പ്രകാശനം നടത്തി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.