ക്രൈസ്തവ സന്യാസിനികൾക്ക് ജാമ്യം അനുവദിച്ചത് ആശ്വാസകരം: ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത

ക്രൈസ്തവ സന്യാസിനികൾക്ക് ജാമ്യം അനുവദിച്ചത് ആശ്വാസകരം: ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത

തിരുവല്ല: ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ട ചെയ്‌ത ക്രൈസ്തവ സന്യാസിനികളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്ക് ബിലാസ്‌പൂർ എൻ. ഐ. എ. കോടതി ജാമ്യം അനുവദിച്ചു എന്നത് ആശ്വാസകരമായ വാർത്തയാണ്. നീതി തേടുന്നവർക്ക് ഈ വിധി പ്രതീക്ഷയുടെ ഒരു വിളക്കാണ്.

ഉപാധികളോടെയാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. നിയമ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി കേസ് അടിയന്തിരമായി അവസാനിപ്പിക്കുകയും, ഭയവും ആശങ്കയും കൂടാതെ എല്ലാ ഇന്ത്യ ക്കാർക്കും ജാതി മത ഭേദമെന്യേ ജനിച്ച മണ്ണിൽ ജീവിക്കുവാനും പ്രവർത്തിക്കുവാനും അവസരം ഒരുക്കുകയും വേണം. 

വ്യക്തമായ തെളിവ് ഇല്ലാതെയും അകാരണമായും ആരെയും അറസ്റ്റ് ചെയ്യുന്നതിനോ തടങ്കൽ വെയ്ക്കുന്നതിനോ ഇടയാകരുത്. ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടും ഊട്ടി ഉറപ്പിക്കുവാൻ ഉതകുംവിധം ഇത്തരത്തിലുള്ള കോടതി ഇടപെടലുകൾ മുഖാന്തിരമാകണം. ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലുടനീളം പ്രാർത്ഥനകളും അചഞ്ചലമായ പിന്തുണയുമായി നിന്ന അനേകരുണ്ട്. 

സത്യവും നീതിയും ആത്യന്തികമായി വിജയിക്കും എന്നതിന് സംശയമില്ല. ദൈവസ്നേഹ ത്താൽ നിറഞ്ഞവരായി മാനവസമൂഹത്തിന് നല്‌കപെടുന്ന സേവനങ്ങളെ തിരിച്ചറിയേണ്ടതും അതിന്റെ നിസ്തുലതയെ അംഗീകരിക്കേണ്ടതും ഈ കാലഘട്ടത്തിൻ്റെ ആവശ്യമാനിന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.