ഇനി യുഎഇ-ഒമാന്‍ യാത്രയ്ക്ക് ഒന്നര മണിക്കൂര്‍ മാത്രം: ഒറ്റ യാത്രയില്‍ 15,000 ടണ്‍ ചരക്കുകള്‍; ഹഫീത് റെയില്‍ പദ്ധതിക്ക് തുടക്കമായി

ഇനി യുഎഇ-ഒമാന്‍ യാത്രയ്ക്ക് ഒന്നര മണിക്കൂര്‍ മാത്രം: ഒറ്റ യാത്രയില്‍ 15,000 ടണ്‍ ചരക്കുകള്‍; ഹഫീത് റെയില്‍ പദ്ധതിക്ക് തുടക്കമായി

ദുബായ്: യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയില്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതിയ്ക്ക് ഏകദേശം 960 ദശലക്ഷം ഒമാനി റിയാല്‍ ചെലവ് വരും. ഇത്തിഹാദ് റെയില്‍, ഒമാന്‍ റെയില്‍, മുബദല ഇന്‍വെസ്റ്റ്മെന്റ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

യുഎഇയിലെ അല്‍ ഐന്‍ മുതല്‍ ഒമാനിലെ സുഹാര്‍ തുറമുഖം വരെയാണ് റെയില്‍ പാത നിര്‍മ്മിക്കുന്നത്. 303 കിലോമീറ്റര്‍ ആണ് പാതയുടെ നീളം. പ്രധാനമായും ചരക്ക് നീക്കമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 12 ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളും ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും. ചരക്ക് നീക്കവുമായി ബന്ധപ്പെട്ട പ്രത്യേക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.

ഹഫീത് റെയില്‍ പദ്ധതിയിലൂടെ ഒരു യാത്രയില്‍ 15,000 ടണ്ണിലധികം ചരക്കുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയും. അതായത് 270 കണ്ടെയ്‌നറുകളില്‍ ഉള്‍ക്കൊള്ളുന്ന വസ്തുള്‍ ഒരു യാത്രയില്‍ കൊണ്ട് പോകാന്‍ സാധിക്കും. ഇതോടെ റോഡ് മാര്‍ഗമുള്ള ചരക്ക് നീക്കം കുറയ്ക്കാന്‍ സാധിക്കും. ചരക്ക് ട്രെയിനുകള്‍ മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും സഞ്ചരിക്കുക എന്നും അധികൃതര്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലെ ഗതാഗത, വ്യാപാര മേഖലകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ഈ പദ്ധതിയിലൂടെ കഴിയും.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ട്രെയിനുകളാണ് യാത്രക്കാര്‍ക്കായി തയ്യാറാകുന്നത്. ഇതോടെ യുഎഇയില്‍ നിന്നും ഒമാനിലേക്കുളള യാത്ര സമയം പകുതി ആയി കുറയും. മാത്രമല്ല യാത്രക്കാര്‍ക്ക് മരുഭൂമികളും പര്‍വതങ്ങളും ഉള്‍പ്പെടെയുള്ള വിവിധ  കാഴ്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യാനും അവസരം ലഭിക്കും. പദ്ധതിലൂടെ ടൂറിസം മേഖലയിലും നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.