ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വജാ ആസിഫ്. പാകിസ്ഥാന്റെ ഒരൊറ്റ വിമാനം പോലും ഇന്ത്യന്‍ സേനകള്‍ തകര്‍ത്തിട്ടില്ലെന്നാണ് പാക് പ്രതിരോധ മന്ത്രിയുടെ വാദം.
ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ പരാമര്‍ശം അസംഭവ്യമാണെന്നും അനവസരത്താണെന്നും ഖ്വാജ ആസിഫ് എക്സില്‍ കുറിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ഇത്തരം അവകാശവാദങ്ങളൊന്നും ആരും ഉന്നയിച്ചിട്ടില്ല. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സായുധസേനയ്ക്കുണ്ടായ നഷ്ടങ്ങള്‍ ഏറെ വലുതാണെന്നും ഖ്വാജ ആസിഫ് ആരോപിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ച് യുദ്ധവിമാനങ്ങളടക്കം പാകിസ്ഥാന്റെ ആറ് വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തെന്നായിരുന്നു വ്യോമസേന മേധാവി എയര്‍മാര്‍ഷല്‍ എ.പി. സിംഗിൻ്റെ വെളിപ്പെടുത്തൽ. ഓപ്പറേഷനിൽ പാകിസ്ഥാന്‍ ആക്രമണങ്ങളെ ചെറുത്ത എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തെ വ്യോമസേന മേധാവി പ്രശംസിച്ചു. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുമ്പോള്‍ ആയിരുന്നു പ്രസ്താവന.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.