ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനിയിലെ കര്‍ദിനാള്‍ എസ്ഥാനിസ്‌ളാവോ കാര്‍ലിക് അന്തരിച്ചു. 99 വയസായിരുന്നു. കത്തോലിക്ക സഭയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് നിരവധി സംഭവനകള്‍ നല്‍കിയ ആത്മീയ ആചാര്യനാണ് വിടവാങ്ങിയത്.
സഭയ്ക്കും ദൈവ വേലയ്ക്കുമായി ജീവിതം ഉഴിഞ്ഞുവച്ച കര്‍ദിനാള്‍ കാര്‍ലിക് ദൈവ വചനത്തിന്റെ വെളിച്ചം അനേകരിലേക്കെത്തിക്കാന്‍ സഭയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുകയും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം തയ്യാറാക്കുന്നതിന് മുന്‍കൈ എടുക്കുകയും ചെയ്ത സമര്‍പ്പിതന്‍ ആയിരുന്നുവെന്ന് പോപ്പ് ലിയോ പതിനാലാമന്‍ തന്റെ സന്ദേശത്തില്‍ അനുസ്മരിച്ചു.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്താണ് കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം രൂപപ്പെടുത്താന്‍ വേണ്ടി കമ്മീഷനെ നിയോഗിച്ചത്. 2007 ല്‍ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയായിരുന്നു ഈ കമ്മീഷന്റെ അധ്യക്ഷന്‍. കമ്മീഷന്റെ കരട് തയ്യാറാക്കിയത് അദേഹമായിരുന്നു. 1986 മുതല്‍ 92 വരെ അന്ന് ആര്‍ച്ച് ബിഷപ്പായിരുന്ന കാര്‍ലിക്ക് ഈ കമ്മീഷനില്‍ അംഗമായിരുന്നു.
1954 ല്‍ വൈദികനായ കാര്‍ലിക് റോമിലെ ജോര്‍ജിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. 1977 ല്‍ കൊര്‍ഡോബയിലെ ബിഷപ്പ് ആയി നിയമിക്കപ്പെട്ടു. 1983 ല്‍ ആര്‍ച് ബിഷപ്പായി. 2003 ല്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്ത് നിന്ന് വിരമിച്ച അദേഹത്തെ 2007 ല്‍ കര്‍ദിനാളായി വാഴിച്ചു. ചിക്കാഗോയിലെ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് ഇ. ജോര്‍ജിനോടൊപ്പം, 1997 ല്‍ അമേരിക്കയിലെ ബിഷപ്പുമാരുടെ സിനഡിന്റെ സഹ-സെക്രട്ടറിയായും അദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.