പേമാരിയും പ്രളയവും: പാകിസ്ഥാനിൽ മരണം 200 കടന്നു; നിരവധി പേർക്ക് പരിക്ക്

പേമാരിയും പ്രളയവും: പാകിസ്ഥാനിൽ മരണം 200 കടന്നു; നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കനത്ത മഴയിലും പ്രളയത്തിലും മരണം 200 കടന്നു. വടക്ക്-പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബുനര്‍ ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. നിരവധി പേരെ കാണാതായതായതായും റിപ്പോർട്ടുകളുണ്ട്. പ്രളയത്തിൽ വീടുകൾ തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു.

പ്രദേശത്തെ മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. അഫ്​ഗാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ബജുവാർ മേഖലയേയും പ്രളയം കാര്യമായി ബാധിച്ചിട്ടുണ്ട്. സ്വാത് മേഖലയിൽ മേഘവിസ്ഫോടനവുമുണ്ടായി. ഖൈബർ പ്രവിശ്യയിലെ നദികൾ കരകവിഞ്ഞൊഴുകുകയാണ്. രണ്ടായിരത്തോളം പേരെ വിവിധ മേഖലകളിൽ നിന്ന് ഒഴിപ്പിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനായി പോയ ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് തകർന്നു വീണ് രണ്ട് പൈലറ്റുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.