മുംബൈ: 2025 ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ടീമിലുണ്ട്.
ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ബിസിസിഐ സെലക്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.
ശ്രേയസ് അയ്യര്‍ക്കും യശസ്വി ജയ്സ്വാളിനും ടീമില്‍ ഇടം നേടാനായില്ല. സഞ്ജു സാംസണെ ഓപ്പണറാണായി പരിഗണിക്കുമെന്ന് അഗാര്‍ക്കര്‍ പറഞ്ഞു.
സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് സിംഗ് റാണ, റിങ്കു സിങ്, അഭിഷേക് വര്‍മ, തിലക് വര്‍മ്മ എന്നിവരാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.