പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു

തിരുവനന്തുപുരം: പീരുമേട് എംഎല്‍എയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ വാഴൂര്‍ സോമന്‍ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിയിരുന്നു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സോമന്‍ പെട്ടന്ന് കുഴഞ്ഞു വീണത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തിയിരുന്നു. മൃതശരീരം അല്‍പ സമയത്തിനുള്ളില്‍ പൊതുദര്‍ശനത്തിനായി എം.എന്‍ സ്മാരക മന്ദിരത്തില്‍ എത്തിക്കും. അതിനുശേഷം ജന്മനാടായ വാഴൂരിലേക്ക് കൊണ്ടു പോകും.

എഐടിയുസിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ വാഴൂര്‍ സോമന്‍ താഴെത്തട്ടിലുള്ള തൊഴിലാളികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ നേതാവായിരുന്നു. മാണ്. മരണവിവരം അറിഞ്ഞ് മന്ത്രിമാര്‍ ഉള്‍പ്പടെ ആശുപത്രിയിലെത്തിയിട്ടുണ്ട്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.