ചങ്ങനാശേരി : ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പസ്തോലേറ്റിന്റെ നേതൃത്വത്തിൽ നത്തുന്ന നൂറുമേനി ദൈവവചന മത്സരത്തിലെ വിജയികളുടെ മഹാസംഗമം സെപ്റ്റംബർ 13 ശനിയാഴ്ച. ചങ്ങനാശേരി എസ്ബി കോളജിൽ രാവിലെ 8.30ന് സംഗമത്തിന്റെ രജിസ്ട്രേഷൻ ആരംഭിക്കും.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മഹാസംഗമം ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലിത്ത മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും. സാമുദായിക കലാസാംസ്‌കാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
നൂറുമേനി ഗ്രാൻഡ് ഫിനാലെ മെഗാഷോ മത്സരം 2025 സെപ്റ്റംബർ 12ന് രാവിലെ 11.00 മണിക്ക് നടക്കും. മാർ ജോസഫ് പെരുംന്തോട്ടം ഉദ്ഘാടനം ചെയ്യും. ഇടവകയിലെ നൂറുമേനി മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവർ വ്യക്തിപരമായും കുടുംബമായും മത്സരത്തിൽ പങ്കെടുക്കും.119-ാം സങ്കീർത്തനം മനപ്പാഠമാക്കിയ കുട്ടികളും വീഡിയോ മത്സര വിജയികളും സമ്മേളനത്തിൽ പങ്കെടുക്കും.
മഹാസമ്മേളനത്തിൽ സമ്മാന കൂപ്പണുകളുമായി വരുന്നവർക്കേ അതിരുപതാതല സമ്മാനങ്ങൾ ലഭിക്കുകയുള്ളൂ എന്ന് ബൈബിൾ അപ്പോസ്തലേറ്റ് ചങ്ങനാശേരി അതിരൂപത ഡയറക്ടർ അറിയിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.