വത്തിക്കാൻ സിറ്റി: അമേരിക്കയിലെ മിനിയാപൊളിസിലെ കത്തോലിക്ക സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിയോ മാർപാപ്പ. മിനിയാപൊളിസ് ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് ഹെബ്ഡക്ക് അയച്ച സന്ദേശത്തിലൂടെ വെടിവയ്പ്പില്‍ ഇരകളായവര്‍ക്കും അതിജീവിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പാപ്പ പറഞ്ഞു.
'മിനിയാപൊളിസിലെ മംഗളവാര്‍ത്ത ദേവാലയത്തില്‍ നടന്ന വെടിവയ്പ്പിനെ തുടര്‍ന്നുണ്ടായ ഭീകരമായ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും പ്രത്യേകിച്ച് മരണമടഞ്ഞ കുട്ടികളുടെ കുടുംബാങ്ങള്‍ക്കും വേണ്ടി പ്രാർത്ഥിക്കുന്നു. മരിച്ച കുട്ടികളുടെ ആത്മാക്കളെ സര്‍വശക്തനായ ദൈവത്തിന്റെ സ്‌നേഹത്തിന് ഭരമേല്‍പ്പിക്കുന്നു. ശുശ്രൂഷ ചെയ്യുന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.' - സന്ദേശത്തിൽ പറഞ്ഞു.
ബുധനാഴ്ച രാവിലെ എട്ടരയോടെ വിശുദ്ധ കുർബാനയ്ക്കായി ദേവാലയത്തില്‍ എത്തിച്ചേര്‍ന്നിരിന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പുറത്ത് നിന്ന് തോക്കുധാരി വെടിവെയ്ക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. പള്ളിയുടെ വശത്ത് ജനാലകളിലൂടെയായിരിന്നു വെടിവെയ്പ്പ്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.