കോപ്പന്‍ഹേഗന്‍: ഗ്രീൻലാൻഡിലെ ജനസംഖ്യ കുറക്കാൻ ലക്ഷ്യമിട്ട് സ്ത്രീകളിലും കുട്ടികളിലും നടത്തിയ നിർബന്ധിത വന്ധ്യംകരണത്തിൽ മാപ്പ് പറഞ്ഞ് ഡെൻമാർക്ക്. അധിനിവേശ കാലത്ത് ഡാനിഷ് ആരോഗ്യ സംവിധാനത്തിന്റെ ഭാഗത്തു നിന്നുണ്ടായത് വ്യവസ്ഥാപരമായ വിവേചനമാണെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ പറഞ്ഞു.
ഗ്രീൻലാൻഡ് നിവാസികളായതു കൊണ്ട് മാത്രം അവർ ശാരീരികവും മാനസികവുമായ ഉപദ്രവത്തിന് വിധേയരായി. വിവാദത്തിൽ ഔദ്യോഗികമായി ക്ഷമ ചോദിക്കുന്നുവെന്നും മെറ്റ് ഫ്രെഡറിക്സെൻ പറഞ്ഞു. ‘സംഭവിച്ചത് മാറ്റാനാവില്ല. പക്ഷെ, ഉത്തരവാദിത്തം ഏറ്റെടുക്കാനാകും. അതിനാൽ ഡെൻമാർക്കിനെ പ്രതിനിധീകരിച്ച് ഞാൻ ക്ഷമ ചോദിക്കുന്നു. ക്ഷമിക്കണം.’ - മെറ്റ് ഫ്രെഡറിക്സെൻ പറഞ്ഞു.
ഗ്രീൻലാൻഡ് സർക്കാർ ഭരണമേറ്റ് കഴിഞ്ഞും ഇൻയൂട്ട് വിഭാഗക്കാരടക്കം നിരവധി സ്ത്രീകൾക്ക് വിവേചന പരമായി നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാവേണ്ടി വന്നതിൽ താനും മാപ്പു ചോദിക്കുന്നതായി പ്രധാനമന്ത്രി ജെൻസ് - ഫ്രെഡറിക് നീൽസൺ വ്യക്തമാക്കി. ദുരിത ബാധിതരായ സ്ത്രീകൾക്കായി സമഗ്രമായ നഷ്ട പരിഹാര പദ്ധതി ആരംഭിക്കുമെന്നും 2026 ജനുവരി മുതൽ ഇത് നിലവിൽ വരുമെന്നും അദേഹം പറഞ്ഞു.
തങ്ങളുടെ സമ്മതമോ അറിവോ ഇല്ലാതെ ഗർഭ നിരോധന ഗുളിക ഘടിപ്പിച്ചെന്നാരോപിച്ച് 2024ൽ 143 സ്ത്രീകൾ ഡാനിഷ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഇതിന്റെ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായാണ് നടപടി.
1966 നും 1970 നും ഇടയിൽ 4,500 സ്ത്രീകളും പെൺകുട്ടികളും നിർബന്ധിത വന്ധ്യകരണത്തിന് വിധേയരായതായാണ് കണക്കാക്കപ്പെടുന്നത്. 1953 വരെ ഡാനിഷ് കോളനിയായിരുന്ന ഗ്രീൻലാൻഡിലെ ജനസംഖ്യ കുറക്കാൻ ലക്ഷ്യമിട്ട് സ്ത്രീകളിലും കുട്ടികളിലും കോപ്പർ ടി ക്ക് സമാനമായ ഗർഭാശയ നാളിയിൽ ഘടിപ്പിക്കുന്ന ഇൻട്രായൂട്ടറിൻ ഉപകരണം ഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.