ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള യാത്രാ നിയമങ്ങളില്‍ ഇളവ് വരുത്തി അര്‍ജന്റീന. ഇനി പ്രത്യേക അര്‍ജന്റീനിയന്‍ വിസയ്ക്ക് അപേക്ഷിക്കാതെ ഈ തെക്കേ അമേരിക്കന്‍ രാജ്യത്തേക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രവേശിക്കാം. എന്നാല്‍ ഇതിലൊരു നിബന്ധനയുണ്ട്. പുതിയ നിയമങ്ങള്‍ പ്രകാരം, സാധുവായ യുഎസ് ടൂറിസ്റ്റ് വിസയുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്കാണ് ഇനി പ്രത്യേക അര്‍ജന്റീനിയന്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടാത്തത്.
ഇന്ത്യയിലെ അര്‍ജന്റീനിയന്‍ അംബാസഡറായ മരിയാനോ കോസിനോ, എക്‌സിലെ ഒരു പോസ്റ്റിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. യു.എസ് വിസയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് അര്‍ജന്റീനിയന്‍ സര്‍ക്കാര്‍ എളുപ്പമാക്കിയിരിക്കുന്നു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച പ്രമേയം അനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കുള്ള ടൂറിസ്റ്റ് വിസയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അര്‍ജന്റീനിയന്‍ വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നുവെന്ന് അദേഹം പറയുന്നു.
ഉഭയകക്ഷി ബന്ധങ്ങള്‍ക്കും വിനോദസഞ്ചാരത്തിനും ഇതൊരു നല്ല ചുവടുവെപ്പാണെന്ന് മരിയാനോ കോസിനോ വിശേഷിപ്പിച്ചു. ഇത് അര്‍ജന്റീനയ്ക്കും ഇന്ത്യയ്ക്കും ഒരു പോലെ സന്തോഷകരമായ വാര്‍ത്തയാണ്. കൂടുതല്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളെ തങ്ങളുടെ മനോഹരമായ രാജ്യത്തേക്ക് സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.