ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം; ട്രംപിന്റെ പുതിയ നീക്കം

ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി  നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം;  ട്രംപിന്റെ പുതിയ നീക്കം

വാഷിങ്ടണ്‍: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനിലും സമ്മര്‍ദ്ദം ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ നിന്നും എണ്ണയും വാതകങ്ങളും ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തലാക്കണമെന്നും അമേരിക്ക യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു.

ഉക്രെയ്‌നെ കടന്നാക്രമിക്കുന്ന റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് 25 ശതമാനമായിരുന്ന ഇന്ത്യയുടെ ഇറക്കുമതി തീരുവ അമേരിക്ക 50 ശതമാനമാക്കി വര്‍ധിപ്പിച്ചത്. എന്നാല്‍, ചൈനയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനാല്‍ അമേരിക്കന്‍ നിലപാടിന്റെ കാപട്യം ചൂണ്ടിക്കാട്ടി ഇന്ത്യ സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ല.

ഇതുവരെ, മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ട്രംപിന്റെ താരിഫ് നീക്കത്തെ പരസ്യമായി പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ല. ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ മൗനം അമേരിക്കയില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

ടിയാന്‍ജിനില്‍ ഇന്നും നാളെയും നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) ഉച്ചകോടിയില്‍ യു.എസില്‍ നിന്നുള്ള സമ്മര്‍ദ്ദം പ്രധാന ചര്‍ച്ചാ വിഷയമാകും.

ട്രംപിന്റെ താരിഫ് നീക്കത്തെയും അതില്‍ നിന്നും ഉണ്ടാകാന്‍ ഇടയുള്ള പ്രത്യാഘാതങ്ങളെയും കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവര്‍ ചര്‍ച്ച ചെയ്യുക. ഇങ്ങനെയൊരു സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യക്കെതിരെ തിരിയണമെന്ന് യൂറോപ്യന്‍ യൂണിയനോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.