ബീച്ചുകൾ വൃത്തിയാക്കുക,മരങ്ങൾ നട്ടു പിടിപ്പിക്കുക; ട്രാഫിക് നിയമം ലംഘിച്ചാൽ കുവൈറ്റിൽ പുതിയ ശിക്ഷ

ബീച്ചുകൾ വൃത്തിയാക്കുക,മരങ്ങൾ നട്ടു പിടിപ്പിക്കുക; ട്രാഫിക് നിയമം ലംഘിച്ചാൽ കുവൈറ്റിൽ പുതിയ ശിക്ഷ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ശിക്ഷയായി ഇനി സാമൂഹിക സേവനവും. തടവ് ശിക്ഷ ലഭിക്കുന്ന പ്രതിയ്ക്ക് ജയിൽ ശിക്ഷ കാലയളവ് ഒഴിവാക്കി പകരം സാമൂഹിക സേവനത്തിന് കോടതി അവസരം നൽകും. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹി ആണ് പുതിയ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ തുടങ്ങിയ പതിനാറ് മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലുമായാണ് പ്രതികൾ സാമൂഹിക സേവനം ചെയ്യേണ്ടത്.

പള്ളികളും ബീച്ചുകളും ശുചീകരിക്കുക,മരങ്ങൾ നട്ടു പിടിപ്പിക്കുക, വൈദ്യുത-ജല വകുപ്പിൽ ഇലക്ട്രിസിറ്റി മീറ്റർ ഡാറ്റകൾ തയാറാക്കുന്നതിൽ സഹായിക്കുക, വിവിധ ബോധവൽക്കരണ പരിപാടികളിൽ ഉദ്യോഗസ്ഥരെ സഹായിക്കുക തുടങ്ങിയ വ്യത്യസ്ത കമ്മ്യൂണിറ്റി സേവനങ്ങളാണ് ചെയ്യേണ്ടി വരിക.

ഗതാഗത അപകടങ്ങളിൽ വാഹനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചാൽ പ്രതി തന്നെ വാഹനം നന്നാക്കി കൊടുക്കുകയോ അല്ലെങ്കിൽ നഷ്ടപരിഹാരം നൽകുകയോ വേണമെന്നും പുതിയ നിയമത്തിൽ പറയുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.