മാഡ്രിഡ്: കഴിഞ്ഞ ഓഗസ്റ്റിൽ സ്‌പെയിനിലെ വിവിധ പ്രദേശങ്ങളിലായി ഏഴ് കത്തോലിക്കാ പള്ളികൾ ആക്രമിക്കപ്പെട്ടതായി ഓബ്‌സർവേറ്ററി ഫോർ റിലിജിയസ് ഫ്രീഡം ആൻഡ് കോൺസ്യൻസ് (OLRC) റിപ്പോർട്ട്. "കറുത്ത ഓഗസ്റ്റ്" എന്ന വിശേഷണത്തോട പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് നടുക്കുന്ന വിവരങ്ങളുള്ളത്.
ഓഗസ്റ്റ് 11 ന് സ്പെയിനിന്റെ മധ്യസ്ഥയായ വി. ക്ലാരയുടെ തിരുനാളിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോർഡോബ പ്രവിശ്യയിലെ റൂട്ട് പട്ടണത്തിലെ സെന്റ് കാതറിൻ ഇടവകയിലെ പടികളിൽ കറുത്ത പെയിന്റ് ഒഴിച്ചതാണ് ഓഗസ്റ്റിലെ ആദ്യ ദേവാലയ ആക്രമണം.
അടുത്ത ദിവസം വലൻസിയയിലെ സെന്റ് മാർട്ടിൻ ഇടവകയിലെ നിത്യാരാധനാ ചാപ്പലിൽ ട്രാൻസ് ആയിട്ടുള്ള ഒരു വ്യക്തി അൾത്താരയ്ക്ക് മുന്നിൽ ആക്രോശിച്ചുകൊണ്ട് ബഹളം വച്ചു. ഓഗസ്റ്റ് 13 ന് പാൽമ ഡി മല്ലോർക്കയിലെ ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ ഇടവകയിൽ അധിക്ഷേപിച്ചുകൊണ്ട് ചുവരിൽ എഴുതി. ഒരു ദിവസത്തിനു ശേഷം വലെൻസിയ കത്തീഡ്രലിൽ വിശുദ്ധ കുർബാന മധ്യേ ഒരു വ്യക്തി മദ്യപിച്ച് നിരവധി ഇടവകക്കാരെയും ആക്രമിച്ചു.
ഓഗസ്റ്റ് 17 ന് ഗ്രാനഡ പ്രവിശ്യയിലെ അൽബുനോളിലുള്ള സെന്റ് ജെയിംസ് ദി അപ്പോസ്തലൻ ഇടവകയിലേക്ക് ഒരാൾ അതിക്രമിച്ചു കയറി. അവിടെ നിരവധി രൂപങ്ങൾ ആക്രമിച്ചു. തുടർന്ന് തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് രണ്ട് മണിക്കൂർ എടുത്തു.
ഓഗസ്റ്റ് 24 ന് ടോളിഡോ പ്രവിശ്യയിലെ യെലെസിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു രൂപം മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ഒരു സ്ത്രീ നശിപ്പിച്ചു. ചൈൽഡ് ഓഫ് റെമഡീസ് ദി വിർജിൻ ഓഫ് സോളിറ്റ്യൂഡ് തുടങ്ങിയ നിരവധി രൂപങ്ങൾ ആക്രമിച്ച് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. ഓഗസ്റ്റ് 31 ന് പരിസ്ഥിതി സംഘടനയായ ഫ്യൂച്ചൂറോ വെജിറ്റൽ (സസ്യ ഭാവി) യിലെ രണ്ട് പ്രവർത്തകർ ബാഴ്‌സലോണയിലെ സാഗ്രഡ ഫാമിലിയ ബസിലിക്കയുടെ മുൻവശത്ത് ചായം എറിഞ്ഞു
സ്‌പെയിനിൽ ഇപ്പോഴും ക്രിസ്ത്യാനികൾ മതപീഡനത്തിനിരയാകുന്ന വിഭാഗമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുനെന്ന് ഓബ്‌സർവേറ്ററി ഫോർ റിലിജിയസ് ഫ്രീഡം ആൻഡ് കോൺസ്യൻസ് പറഞ്ഞു. തുറന്നു കിടക്കുന്ന ദേവാലയങ്ങൾ ആക്രമണങ്ങൾക്ക് എളുപ്പത്തിൽ ലക്ഷ്യമാകുന്നു എന്ന് സംഘടന വ്യക്തമാക്കി. മതപാരമ്പര്യവും ആരാധനാലയങ്ങളും സംരക്ഷിക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.