ന്യൂഡല്‍ഹി: താരിഫ് പ്രതിസന്ധികള്‍ക്കിടയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ കുറിച്ചും ഇന്ത്യയെ കുറിച്ചും പറഞ്ഞ നല്ല വാക്കുകള്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
'യു.എസ് പ്രസിഡന്റ് ട്രംപിന്റെ നല്ല വാക്കുകളെയും നമ്മുടെ ബന്ധത്തെക്കുറിച്ചുള്ള ക്രിയാത്മകമായ വിലയിരുത്തലിനെയും അഭിനന്ദിക്കുന്നു'- പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
താന്‍ എപ്പോഴും മോഡിയുമായി സൗഹൃദത്തിലായിരിക്കുമെന്നും അദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. ആശങ്കപ്പെടാന്‍ ഒന്നുമില്ല. നമുക്കിടയില്‍ ഇടയ്ക്ക് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുവെന്ന് മാത്രമേയുള്ളൂവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.
'ഞാന്‍ എപ്പോഴും മോദിയുമായി സൗഹൃദത്തിലായിരിക്കും, അദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. അദേഹം മഹാനാണ്. ഞാന്‍ എപ്പോഴും സൗഹൃദത്തിലായിരിക്കും, എന്നാല്‍ ഈ പ്രത്യേക നിമിഷത്തില്‍ അദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല,'- ഓവല്‍ ഓഫീസില്‍ വെച്ച് ട്രംപ് പറഞ്ഞു.
ട്രംപിന്റെ അതേ വികാരം പൂര്‍ണമായി പങ്കുവെക്കുന്നുവെന്ന് അറിയിച്ച മോഡി ഇന്ത്യയും യുഎസും തമ്മില്‍ വളരെ ക്രിയാത്മകവും കാഴ്ചപ്പാടുള്ളതും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമുണ്ടെന്നും എക്സില്‍ കുറിച്ചു.
കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും മോശമായ ഘട്ടത്തിലൂടെയാണ് ഇരു രാജ്യങ്ങളും കടന്നുപോകുന്നത്. ഇന്ത്യയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍തയ്യാറാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപ് മോഡിയെ പ്രകീര്‍ത്തിച്ചതും ഇന്ത്യയുമായി പ്രത്യേക ബന്ധമാണ് യുഎസിനെന്ന് പറഞ്ഞതും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.