'ഓപ്പറേഷന്‍ കാലനേമി' ഉത്തരാഖണ്ഡില്‍ ഇതുവരെ പിടിയിലായത് 14 വ്യാജ സന്യാസിമാര്‍; അറസ്റ്റിലായവരില്‍ ബംഗ്ലാദേശികളും

'ഓപ്പറേഷന്‍ കാലനേമി' ഉത്തരാഖണ്ഡില്‍ ഇതുവരെ പിടിയിലായത് 14 വ്യാജ സന്യാസിമാര്‍; അറസ്റ്റിലായവരില്‍ ബംഗ്ലാദേശികളും

ഡെറാഡൂണ്‍: മതവിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്ന വ്യാജ സന്യാസിമാരെ പിടികൂടാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പദ്ധതിയായ ഓപ്പറേഷന്‍ കാലനേമിയില്‍ ഇതുവരെ അറസ്റ്റിലായത് 14 പേര്‍. ഇവരില്‍ ബംഗ്ലാദേശികളുമുണ്ട്. സംസ്ഥാനത്ത് 5500 ലധികം പേരെ പൊലീസ് ചോദ്യം ചെയ്തതായും ഇതില്‍ 1182 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ഐജി നിലേഷ് ആനന്ദ് ഭരാനെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ വര്‍ഷം ജൂലൈയിലാണ് ഉത്തരാഖണ്ഡ് പൊലീസ് ഓപ്പറേഷന്‍ കാലനേമി ആരംഭിച്ചത്. ഓഗസ്റ്റില്‍ സംസ്ഥാനത്ത് 4000 പേരെ ചോദ്യം ചെയ്യുകയും 300 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഹരിദ്വാറില്‍ 2,704 പേരെ ചോദ്യം ചെയ്തു. അവരില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. ഡെറാഡൂണില്‍ മാത്രം 922 പേരെയാണ് ചോദ്യം ചെയ്തത്. ഇതില്‍ അഞ്ച് പേര്‍ വ്യാജന്‍മാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ ഒരാള്‍ വ്യാജ രേഖകളുടെ സഹായത്തോടെ കഴിഞ്ഞ എട്ട് വര്‍ഷമായി ഡോ. അമിത് കുമാര്‍ എന്ന പേരില്‍ താമസിക്കുന്ന ബംഗ്ലാദേശി പൗരനാണെന്ന് കണ്ടെത്തി. 


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.