ദോഹ: ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണം ചർച്ച ചെയ്യുന്നതിനായി ദോഹയിൽ അറബ് - ഇസ്ലാമിക് രാജ്യങ്ങളുടെ ഉച്ചകോടി. നിർണായക ഉച്ചകോടിക്ക് മുന്നോടിയായി അറബ്, ഇസ്ലാമിക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് ചേരും.
ഇസ്രയേൽ ആക്രമണത്തിൽ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള കരട് പ്രമേയം വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ചർച്ചയാകും. ഖത്തറിനോടുള്ള അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ ഐക്യവും ഇസ്രയേൽ ഭീകരതയോടുള്ള വിയോജിപ്പും നാളെ നടക്കുന്ന ഉച്ചകോടിയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ ആക്രമണം തുടരുമെന്ന് ഖത്തറിന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഖത്തർ ഉച്ചകോടി നടത്താൻ തീരുമാനമെടുത്തത്. ഇസ്രയേൽ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖല അപകടത്തിലാണെന്നും കൂട്ടായ പ്രതികരണം ആവശ്യമാണെന്നും ഖത്തർ അറിയിച്ചിരുന്നു. ഇസ്രയേലിന് ഏത് രീതിയിൽ തിരിച്ചടി നൽകണമെന്ന് ഉച്ചകോടിയിൽ ചർച്ചയാകും.
ഇന്നും നാളെയുമായി ദോഹയിലായിരിക്കും അറബ് ഇസ്ലാമിക് നിർണായക ഉച്ചകോടി. ഇസ്രയേലിൽ നിലപാടിനെതിരെ കൂടുതൽ ലോക രാജ്യങ്ങളിൽ നിന്ന് പിന്തുണ തേടുകയാണ് ഖത്തർ. രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്തുള്ള ആക്രമണങ്ങളിൽ നിന്ന് ഇസ്രയേലിനെതിരെ ശാശ്വതമായി പരിഹാരം കാണുകയാണ് ലക്ഷ്യം.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ആക്രമണത്തിൽ ഇസ്രയേലിനെതിരെ കടുത്ത നടപടി വേണമെന്നാണ് ഖത്തറിന്റെ ആവശ്യം. ഇസ്രയേലിന്റെ കടന്നുകയറ്റിന് പിന്നാലെ ഗൾഫ് മേഖല അപകടത്തിലാണെന്നും അറബ് രാജ്യങ്ങളിൽ നിന്ന് കൂട്ടായ പ്രതികരണം ഉണ്ടാകണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഹമാസ് നേതാക്കൾക്കായി ഓഫീസ് അനുവദിച്ചത് ഗാസ - ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചർച്ചകളുടെ ഭാഗമായാണെന്നും ഖത്തർ വിശദീകരിക്കുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.