ദിവ്യകാരുണ്യം നാവില്‍ സ്വീകരിക്കുന്നവര്‍ക്ക് യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠന റിപ്പോര്‍ട്ട്

ദിവ്യകാരുണ്യം നാവില്‍ സ്വീകരിക്കുന്നവര്‍ക്ക് യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠന റിപ്പോര്‍ട്ട്

വാഷിങ്ടൺ: ദിവ്യകാരുണ്യം കൈയിൽ സ്വീകരിക്കുന്നവരെക്കാൾ നാവിൽ സ്വീകരിക്കുന്നവർക്ക് യേശുവിന്റെ യഥാർത്ഥ സാന്നിധ്യത്തിൽ കൂടുതല്‍ വിശ്വാസമുള്ളതായി പഠന റിപ്പോര്‍ട്ട്. ദിവ്യകാരുണ്യം യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണെന്ന കത്തോലിക്കരുടെ ബോധ്യത്തെക്കുറിച്ച് നതാലി എ. ലിന്‍ഡെമാന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് പുറമെ ദിവ്യകാരുണ്യ ആരാധന നടത്തുന്ന ദേവാലയങ്ങളില്‍ ദിവ്യബലിയില്‍ പങ്കെടുത്തു വരുന്നവരിലും ദിവ്യകാരുണ്യത്തെ കുമ്പിട്ടാരാധിച്ച് കടന്നു പോകുന്ന പാരമ്പര്യം കണ്ട് വളര്‍ന്നവരിലും ദിവ്യകാരുണ്യം യേശുവിന്റെ തിരുശരീര രക്തങ്ങള്‍ തന്നെയാണെന്ന ബോധ്യം കൂടുതലാണെന്ന് ലേഖനം അടിവരയിടുന്നു.

അമേരിക്കയിലെ 860 കത്തോലിക്കരില്‍ നടത്തിയ ഒരു സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 31 ശതമാനം പേര്‍ ദിവ്യകാരുണ്യത്തില്‍ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തെക്കുറിച്ച് ഉറപ്പ് പ്രകടിപ്പിച്ചു.

ആരാധനാ രീതിയും ആചാരങ്ങളുടെ ഗൗരവവും വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണ് എന്ന് പഠനം വ്യക്തമാക്കുന്നു. പരിശുദ്ധ കുർബാനയിലെ യഥാർത്ഥ സാന്നിധ്യം വിശ്വാസികളുടെ മനസിൽ ശക്തിപ്പെടുത്താൻ ആരാധനാ രീതികളുടെ ഗൗരവവും ദൃശ്യാനുഭവങ്ങളും നിർണായകമാണെന്നും പഠനം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.