കൊച്ചി: എറണാകുളം കളമശേരിയിലുള്ള മാര്‍ത്തോമ ഭവന്റെ ഭൂമിയില്‍ കോടതി ഉത്തരവ് ലംഘിച്ച് അതിക്രമിച്ച് കയറിയവര്‍ക്കെതിരെ ശക്തമായ പൊലീസ് നടപടി വേണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സംഭവത്തില്‍ പൊലീസിന്റെ നിഷ്‌ക്രീയത്വം ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണം. നിയമപരമായ നീതി ആരുടെയും ഔദാര്യമല്ല. അത് അനുവദിച്ചു കിട്ടാന്‍ മാര്‍ത്തോമ ഭവന് അവകാശമുണ്ട്.
സ്ഥലത്തെ മഠത്തിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം പോലും പോലും തടയപ്പെടുന്ന സാഹചര്യമുണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ല.
സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്ക് സഹായകരമായ നിലപാട് അധികാരികള്‍ സ്വീകരിക്കരുതെന്നും അതിക്രമം കാണിച്ചവരെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യാനുള്ള നടപടികളുണ്ടാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സുരക്ഷ ഒരുക്കാന്‍ വന്നവര്‍ കൈയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് ചേര്‍ന്നതല്ല. മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ട് മാര്‍ത്തോമ ഭവന് നീതി നടപ്പാക്കി കൊടുക്കണം.
മാര്‍ത്തോമ ഭവന് പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച കത്തോലിക്ക കോണ്‍ഗ്രസ്, സംഭവത്തില്‍ കൃത്യമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുവാനും തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.